x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

19-ാം വ​യ​സി​ൽ ആ​ദ്യ വി​വാ​ഹം, വി​വാ​ഹ​മോ​ച​നം പോ​ലും നേ​ടാ​തെ ഹേ​മ​മാ​ലി​നി​യെ സ്വ​ന്ത​മാ​ക്കി; സി​നി​മ​യെ വെ​ല്ലു​ന്ന ജീ​വി​തം


Published: November 24, 2025 02:30 PM IST | Updated: November 24, 2025 02:30 PM IST

മുംബൈ: ആ​ക്ഷ​നും പ്ര​ണ​യ​വും അ​ഭി​ന​യ​ത്തി​ലൂ​ടെ തീ​ർ​ത്ത ധ​ർ​മേ​ന്ദ്ര ത​ന്‍റെ 90-ാം പി​റ​ന്നാ​ളി​ന് കാ​ത്തു​നി​ൽ​ക്കാ​തെ മ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ക്ഷ​നും പ്ര​ണ​യ​വു​മെ​ല്ലാം അ​ഭ്ര​പാ​ളി​യി​ൽ അ​ന​ശ്വ​ര​മാ​ക്കി​യ ആ ​ന​ട​ന്‍റെ ജീ​വി​ത​വും സി​നി​മ​യെ വെ​ല്ലു​ന്ന​താ​യി​രു​ന്നു. 19-ാം വ​യ​സി​ൽ കു​ടും​ബ​സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ​യാ​ണ് ധ​ർ​മേ​ന്ദ്ര ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് താ​രം സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് പോ​ലും എ​ത്തി​യ​ത്. വി​വാ​ഹി​ത​നാ​യി​രി​ക്കെ ത​ന്നെ ഹേ​മ​മാ​ലി​നി​യോ​ട് തോ​ന്നി​യ പ്ര​ണ​യ​വും അ​വ​രെ സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മെ​ല്ലാം സി​നി​മ പോ​ലെ ത​ന്നെ​യാ​യി​രു​ന്നു.

19-ാം വ​യ​സി​ൽ വി​വാ​ഹം ക​ഴി​ച്ച ധ​ർ​മേ​ന്ദ്ര ഏ​റെ സ​ന്തു​ഷ്ട​ക​ര​മാ​യ കു​ടും​ബ​ജീ​വി​ത​മാ​ണ് ഭാ​ര്യ​യ്ക്കും നാ​ലു​മ​ക്ക​ൾ​ക്കു​മൊ​പ്പം ന​യി​ച്ചു​പോ​ന്ന​ത്. എ​ന്നാ​ൽ 34-ാം വ​യ​സി​ൽ അ​ദ്ദേ​ഹം പോ​ലും അ​റി​യാ​തെ ഒ​രു പെ​ൺ​കു​ട്ടി​യി​ൽ ധ​ർ​മേ​ന്ദ്ര​യു​ടെ മ​ന​സു​ട​ക്കി.

22-കാ​രി​യാ​യ ഹേ​മ​മാ​ലി​നി​യി​ൽ. ബോ​ളി​വു​ഡി​ലെ ഡ്രീം ​ഗേ​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന താ​ര​സു​ന്ദ​രി ഹേ​മ​മാ​ലി​നി ധ​ര്‍​മേ​ന്ദ്ര​യ്‌​ക്കൊ​പ്പം തും ​ഹ​സീ​ന്‍ മേം ​ജ​വാ​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ ദ​ർ​മേ​ന്ദ്ര​യ്ക്ക് അ​വ​രോ​ട് അ​ട​ങ്ങാ​ത്ത ആ​ക​ർ​ഷ​ണം തോ​ന്നി.

പി​ന്നീ​ട് 28 ഓ​ളം സി​നി​മ​ക​ളി​ല്‍ ഇ​വ​ര്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചു. ഷോ​ലെ എ​ന്ന എ​വ​ര്‍​ടൈം ഹി​റ്റ് ചി​ത്ര​ത്തി​ലും ഇ​വ​ർ ഒ​ന്നി​ച്ചു. ഹേ​മ​മാ​ലി​നി​യോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ അ​തി​ന് വി​ല​കൊ​ടു​ത്തി​ല്ല. വി​വാ​ഹി​ത​നും നാ​ലു​മ​ക്ക​ളു​ടെ പി​താ​വു​മാ​ണ് അ​യാ​ൾ എ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ധ​ർ​മ​ന്ദ്ര ആ ​പ്ര​ണ​യം തു​ട​ർ​ന്നു.

ഷോ​ലെ​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​ണ​യം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​ലെ​ത്തി​യ​ത്. ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സീ​നു​ക​ളി​ലെ പെ​ര്‍​ഫോ​മ​ന്‍​സ് ശ​രി​യാ​യി​ല്ലെ​ന്ന് പ​റ​യാ​ന്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് ധ​ര്‍​മേ​ന്ദ്ര പ​ണം കൊ​ടു​ത്തി​രു​ന്നു. അ​ങ്ങ​നെ നി​ര​വ​ധി റീ​ടേ​ക്കു​ക​ള്‍ എ​ടു​ത്തു​കൊ​ണ്ട് ഹേ​മ​യ്‌​ക്കൊ​പ്പം പ​ര​മാ​വ​ധി അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. ഒ​രു ടേ​ക്കി​ന് 100 രൂ​പ വീ​തം കൈ​പ​റ്റി​യി​രു​ന്ന ചി​ല​ര്‍​ക്ക് ഈ ​വ​ക​യി​ല്‍ ദി​വ​സം 2000 രൂ​പ വ​രെ ന​ല്‍​കി​യി​രു​ന്ന​താ​യും ധ​ര്‍​മേ​ന്ദ്ര പി​ന്നീ​ട് ത​മാ​ശ​യാ​യി പൊ​തു​വേ​ദി​ക​ളി​ല്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് ഹേ​മ ഈ ​പ്ര​ണ​യ​ത്തി​ന് സ​മ്മ​തം ന​ൽ​കി​യെ​ങ്കി​ലും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തി​നെ എ​തി​ർ​ത്തു. ഒ​രി​ക്ക​ലും ഈ ​വി​വാ​ഹം ന​ട​ത്തി​ല്ലെ​ന്ന് ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു. പ​ക​രം ജി​തേ​ന്ദ്ര എ​ന്ന ന​ട​നു​മാ​യി ഹേ​മ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ത​റി​ഞ്ഞ് ഹേ​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ധ​ർ​മേ​ന്ദ്ര ആ​രോ​ടാ​ണ് സ്നേ​ഹം എ​ന്ന് ഹീ​റോ സ്റ്റൈ​ലി​ൽ ചോ​ദി​ച്ചു. ധ​ർ​മേ​ന്ദ്ര​യോ​ടാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് ഹേ​മ പ​റ​ഞ്ഞ​തോ​ടെ ജി​തേ​ന്ദ്ര​യു​ടെ വീ​ട്ടു​കാ​ർ ഈ ​വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി.

വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ദ്യ​ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​തെ ത​ന്നെ ഹേ​മ​യെ വി​വാ​ഹം ക​ഴി​ച്ചു. അ​ഹാ​ന ഡി​യോ​ള്‍, ഇ​ഷാ ഡി​യോ​ള്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും ഈ ​ദാ​മ്പ​ത്യ​ത്തി​ല്‍ ജ​നി​ച്ചു.

ധ​ര്‍​മേ​ന്ദ്ര​യെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലൂം അ​ദ്ദേ​ഹ​ത്തെ ആ​ദ്യ​ഭാ​ര്യ​യി​ല്‍ നി​ന്നും കു​ട്ടി​ക​ളി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തെ അ​ക​റ്റാ​ന്‍ ഹേ​മ ശ്ര​മി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​വ​രെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ച്ച് നി​ര്‍​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്.

ആ​ദ്യ​ഭാ​ര്യ​യി​ലെ മ​ക്ക​ളെ​യും അ​വ​ര്‍ ന​ന്നാ​യി കെ​യ​ര്‍ ചെ​യ്തു. അ​ഹാ​ന​യു​ടെ​യും ഇ​ഷാ ഡി​യോ​ളി​ന്‍റെ​യും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ ഇ​രു​കു​ടും​ബ​ങ്ങ​ളും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​വ​രെ പു​റം ലോ​കം അ​റി​യാ​ത്ത എ​ന്തോ കാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ധ​ര്‍​മേ​ന്ദ്ര ലോ​ണാ​വാ​ല​യി​ലു​ള​ള ത​ന്‍റെ ഫാം ​ഹൗ​സി​ല്‍ ത​നി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ഹേ​മ മും​ബൈ ജു​ഹു​വി​ലെ വീ​ട്ടി​ല്‍ മ​ക്ക​ള്‍​ക്കൊ​പ്പം ജീ​വി​ച്ചു. പ​ര​സ്പ​രം അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. ബ​ഹു​മാ​ന​ത്തോ​ടെ മാ​ത്രം സം​സാ​രി​ച്ചു. യ​ഥാ​ർ​ഥ പ്ര​ണ​യ​മാ​യി​രു​ന്നു അ​വ​ർ.

ധ​ർ​മേ​ന്ദ്ര ഒ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ ത​ന്നെ​യാ​ണ്..​പ്ര​ണ​യ​നാ​യ​ക​നാ​യ ഹി​റ്റു​ക​ളു​ടെ നാ​യ​ക​ൻ.

Tags : Dharmendra hemamalini bollywood actor mumbai

Recent News

Up