x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​ൽ അം​ബാ​നി​യും ജെ​ഫ്രി എ​പ്സ്റ്റീ​നും ത​മ്മി​ൽ പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ


Published: February 16, 2026 12:24 AM IST | Updated: February 16, 2026 12:26 AM IST

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച വി​വാ​ദ അ​മേ​രി​ക്ക​ൻ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നും ഇ​ന്ത്യ​ൻ വ്യ​വ​സാ​യി അ​നി​ൽ അം​ബാ​നി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2017 നും 2019 ​നും ഇ​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ അ​യ​ച്ച ഇ​മെ​യി​ലു​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ-​അ​മേ​രി​ക്ക പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ലും വൈ​റ്റ് ഹൗ​സു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​നി​ൽ അം​ബാ​നി എ​പ്സ്റ്റീ​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. "പ്ര​തി​രോ​ധ​മാ​ണ് പ്ര​ധാ​നം" എ​ന്ന് അം​ബാ​നി സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

2019 ഏ​പ്രി​ലി​ൽ ത​ന്‍റെ ലി​സ്റ്റ് ചെ​യ്ത ഓ​ഹ​രി​ക​ൾ ഈ​ടാ​യി ന​ൽ​കി വ്യ​ക്തി​ഗ​ത ത​ല​ത്തി​ൽ ഏ​ക​ദേ​ശം 750 ദ​ശ​ല​ക്ഷം ഡോ​ള സ​മാ​ഹ​രി​ക്കാ​ൻ അം​ബാ​നി എ​പ്സ്റ്റീ​ന്‍റെ സ​ഹാ​യം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ഹ​രി​ക​ളു​ടെ ച​രി​ത്രം അ​ത്ര ന​ല്ല​ത​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​പ്സ്റ്റീ​ൻ ഇ​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

മു​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ഹൂ​ദ് ബ​രാ​ക്കി​ന്‍റെ കോ​ൺ​ടാ​ക്റ്റ് വി​വ​ര​ങ്ങ​ൾ എ​പ്സ്റ്റീ​ൻ അം​ബാ​നി​ക്ക് കൈ​മാ​റി. കൂ​ടാ​തെ, ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ ത​ന്ത്ര​ജ്ഞ​ൻ സ്റ്റീ​വ് ബാ​ന​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തി​രു​ന്നു.

പാ​രീ​സി​ലെ​യും മാ​ൻ​ഹ​ട്ട​നി​ലെ​യും എ​പ്സ്റ്റീ​ന്‍റെ ആ​ഡം​ബ​ര വ​സ​തി​ക​ളി​ൽ അ​നി​ൽ അം​ബാ​നി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. "ഡെ​സേ​ർ​ട്ട്" എ​ന്ന പ​ദ​മു​പ​യോ​ഗി​ച്ചു​ള്ള ചി​ല സം​ഭാ​ഷ​ണ​ങ്ങ​ളും ഇ​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

 

 

Tags : Jeffrey Epstein Anil Ambani

Recent News

Up