ഹർദോയി: വിവാഹാഘോഷ പാർട്ടിക്കിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ ഡിസ്കോ ജോക്കിയുടെ പിതാവ് വെടിയേറ്റു മരിച്ചു. യുപിയിലെ ഷാപുര ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി 12ന് ജോക്കി സംഗീതം നിർത്തിയെങ്കിലും വരന്റെ ബന്ധുക്കൾ തുടരണമെന്ന് ശഠിച്ചതോടെ തർക്കമുണ്ടാവുകയും ഇതു പരിഹരിക്കാനെത്തിയ ജോക്കിയുടെ പിതാവ് പുട്ടിൻലാലിനു വെടിയേൽക്കുകയുമായിരുന്നു.
Tags : DJ's father shot dead wedding party