x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട്ടിൽ സഖ്യകക്ഷി ഭരണം ഉണ്ടാകില്ലെന്ന് ഡിഎംകെ


Published: January 12, 2026 05:36 AM IST | Updated: January 12, 2026 05:36 AM IST

ദി​​​​ണ്ഡി​​​​ഗ​​​​ൽ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ സ​​​​ഖ്യ​​​​ക​​​​ക്ഷി ഭ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഡി​​​​എം​​​​കെ. സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം പ​​​​ങ്കി​​​​ടില്ലെ​​​​ന്ന് ഡി​​​​എം​​​​കെ നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഐ. ​​​​പെ​​​​രി​​​​യ​​​​സാ​​​​മി പ​​​​റ​​​​ഞ്ഞു. അ​​​​ധി​​​​കാ​​​​രം പ​​​​ങ്കി​​​​ട​​​​ണ​​​​മെ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​ ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു ചോ​​​​ദി​​​​പ്പോ​​​​ൾ, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പെ​​​​രി​​​​യ​​​​സ്വാ​​​​മി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യം നേ​​​​ടി​​​​യാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​റും നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വ് എ​​​​സ്. രാ​​​​ജേ​​​​ഷ്കു​​​​മാ​​​​റും ഇ​​​​തേ ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ 1967ൽ ​​​​അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് പി​​​​ന്നീ​​​​ട് ഒ​​​​രി​​​​ക്ക​​​​ലും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ടം ല​​​​ഭി​​​​ച്ചി​​​​ല്ല. 59 വ​​​​ർ​​​​ഷ​​​​മാ​​​​യി ഡി​​​​എം​​​​കെ, അ​​​​ണ്ണാ ഡി​​​​എം​​​​കെ പാ​​​​ർ​​​​ട്ടി​​​​ക​​​​ളാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
2006ൽ ​​​​ഡി​​​​എം​​​​കെ​​​​യ്ക്ക് കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നി​​​​ട്ടും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യോ മ​​​​റ്റു ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​യോ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ​​​​യാ​​​​ണ് ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു വ​​​​ർ​​​​ഷം ഭ​​​​ര​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

Tags : DMK says no coalition government

Recent News

Up