x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ഷഹീനുമായുള്ള ബന്ധം പിരി‌ഞ്ഞത് വിദേശയാത്രയെച്ചൊല്ലി: മു​ൻ ഭ​ർ​ത്താ​വ്


Published: November 13, 2025 03:38 AM IST | Updated: November 13, 2025 03:38 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ൽ വ​​​​ൻ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു ശേ​​​​ഖ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഡോ. ​​​​ഷ​​​​ഹീ​​​​ൻ സ​​​​ഈ​​​​ദി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്. ഡോ. ​​​​ഷ​​​​ഹീ​​​​ൻ പു​​​​രോ​​​​ഗ​​​​മ​​​​ന കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ള്ള​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​വ​​​​രു​​​​ടെ മു​​​​ൻ ഭ​​​​ർ​​​​ത്താ​​​​വും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ ഡോ. ​​​​ഹ​​​​യാ​​​​ത്ത് സ​​​​ഫ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു. 2015ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞ​​​​ത്.

​​​​പി​​​​രി​​​​യു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് ര​​​​ണ്ടു മ​​​​ക്ക​​​​ളു​​​​മാ​​​​യി ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യി​​​​ലോ യൂ​​​​റോ​​​​പ്പി​​​​ലോ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഷ​​​​ഹീ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി ത​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഡോ. ​​​​ഹ​​​​യാ​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി. 2015ൽ ​​​​വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞ​​​​ശേ​​​​ഷം ത​​​​നി​​​​ക്കു ഷ​​​​ഹീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നും ര​​​​ണ്ടു മ​​​​ക്ക​​​​ളും ത​​​​ന്നോ​​​​ടൊ​​​​പ്പ​​​​മാ​​​​ണു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഷ​​​​ഹീ​​​​നി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് വി​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് പി​​​​താ​​​​വ് സ​​​​യ്യി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൻ​​​​സാ​​​​രി പ​​​​റ​​​​ഞ്ഞ​​​​ത്. മ​​​​ക​​​​ൾ ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്നത് താ​​​​ൻ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഷ​​​​ഹീ​​​​ൻ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി താ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​ത് ഒ​​​​രു മാ​​​​സം മു​​​​മ്പാ​​​​ണെ​​​​ങ്കി​​​​ലും മ​​​​ക​​​​ളു​​​​ടെ മു​​​​ൻ ഭ​​​​ർ​​​​ത്താ​​​​വാ​​​​യ ഡോ. ​​​​ഹ​​​​യാ​​​​ത്ത് സ​​​​ഫ​​​​റു​​​​മാ​​​​യി താ​​​​ൻ എ​​​​ല്ലാ ആ​​​​ഴ്ച​​​​യും സം​​​​സാ​​​​രി​​​​ക്കാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൻ​​​​സാ​​​​രി പ​​​​റ​​​​ഞ്ഞു. വ​​​​നി​​​​താ​​​​ വി​​​​ഭാ​​​​ഗം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ട​​​​ത്തി​​​​യ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഡ്രൈ​​​​വി​​​​നി​​​​ടെ​​​​യാ​​​​ണ് ഷ​​​​ഹീ​​​​ൻ ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന.

പി​​​​ന്നീ​​​​ട് സം​​​​ഘ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​ർ മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ക​​​​യും 35 മു​​​​ത​​​​ൽ 40 ല​​​​ക്ഷം രൂ​​​​പ വ​​​​രെ വ​​​​രു​​​​ന്ന ഫ​​​​ണ്ട് കൈ​​​​മാ​​​​റ്റം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യും ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും അ​​​​വ​​​​രു​​​​ടെ ബ​​​​ന്ധ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യാ​​​​ണു കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു.

ഷ​​​​ഹീ​​​​ൻ ഇ​​​​തി​​​​നു​​​​മു​​​​ന്പ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കാ​​​​ൺ​​​​പു​​​​രി​​​​ലു​​​​ള്ള ജി​​​​എ​​​​സ്‌​​​​വി​​​​എം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ല​​​​ക്ച​​​​റ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് അ​​​​വ​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യ​​​​തോ​​​​ടെ 2021ൽ ​​​​അ​​​​വ​​​​രെ ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു.

ആ​​​​രെയും അ​​​​റി​​​​യി​​​​ക്കാ​​​​തെ ഷ​​​​ഹീ​​​​ൻ പു​​​​റ​​​​ത്തു​​​​പോ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ൽ ഫ​​​​ലാ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഒ​​​​രു പ്ര​​​​ഫ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു.

 

Tags : Dr. Shaheen Dr. Shaheen Ex-husband Delhi blast Red Fort blast Chenkota blast

Recent News

Up