x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി ആ​രോ​പ​ണം; ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി


Published: January 8, 2026 01:06 PM IST | Updated: January 8, 2026 01:06 PM IST

ന്യൂഡൽഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ച്ച മ​ല​യാ​ളി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി. ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി. ​രാ​ധാ​കൃ​ഷ്ണ​നോ​ട് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വ​ര്‍​ഷം സേ​വ​ന കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ പു​റ​ത്താ​കു​ന്ന​ത്. നി​ല​വി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​ക്കൂ​ലി, വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്, രാ​ധാ​കൃ​ഷ്ണ​നെ ചെ​ന്നൈ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം രാ​ധാ​കൃ​ഷ്ണ​നെ തി​രി​കെ കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി. ഈ ​സ​മ​യ​ത്താ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​ളാ​കു​ന്ന വി​ജി​ല​ന്‍​സ് കേ​സ് അ​ട​ക്കം ഉ​ണ്ടാ​കു​ന്ന​ത്.

തു​ട​ര്‍​ന്ന് പി. ​രാ​ധാ​കൃ​ഷ്ണ​നെ ശ്രീ​ന​ഗ​റി​ലേ​ക്ക് മാ​റ്റി. ത​നി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്നും സ്ഥ​ലം​മാ​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്രി​ബ്യൂ​ണി​ലി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ട്രി​ബ്യൂ​ണ​ല്‍ ഇ​തു ത​ള്ളി​യി​രു​ന്നു.

Tags : ED Deputy Director service removed

Recent News

Up