x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ മൂ​ന്നു ല​ക്ഷം പേ​ർ എ​ങ്ങ​നെ വ​ന്നു; വി​ശ​ദീ​ക​ര​ണ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


Published: November 15, 2025 11:14 PM IST | Updated: November 15, 2025 11:17 PM IST

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു ല​ക്ഷം പേ​ർ അ​ധി​ക​മാ​യി വോ​ട്ടു ചെ​യ്തു​വെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. എ​സ്ഐ​ആ​റി​ന് ശേ​ഷം പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ​പ​ട്ടി​ക​യി​ൽ 7.42 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​നു​ശേ​ഷം മൂ​ന്നു ല​ക്ഷം പേ​ർ കൂ​ടി പേ​രു ചേ​ർ​ത്തു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് 7.45 കോ​ടി വോ​ട്ട​ർ​മാ​രാ​യ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം പ​ത്തു​ദി​വ​സം പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് 7.45 കോ​ടി വോ​ട്ട​ർ​മാ​രാ​യ​ത്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തെ വോ​ട്ടു ചെ​യ്ത​വ​രെ​ന്ന് വ്യാ​ഖ്യാ​നി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. യോ​ഗ്യ​ത​യു​ള്ള ഒ​രു വോ​ട്ട​ർ​ക്കും അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags : bihar election voters list election commission congress

Recent News

Up