x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പു കമ്മീഷൻ ആജീവനാന്ത വാഷിംഗ് മെഷീൻ: കെ.​​​സി. വേണുഗോപാൽ


Published: December 11, 2025 03:22 AM IST | Updated: December 11, 2025 03:22 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ന്തു കു​​​റ്റം ചെ​​​യ്താ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ ആ​​​ജീ​​​വ​​​നാ​​​ന്ത വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നാ​​​ക്കി ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ മാ​​​റ്റി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

വോ​​​ട്ട​​​വ​​​കാ​​​ശം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​രു​​​ണ്യ​​​മ​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സ്തം​​​ഭ​​​മാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. എ​​​സ്ഐ​​​ആ​​​ർ അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​ബി​​​ഐ, ഇ​​​ഡി, ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യ്ക്കു​​​ പു​​​റ​​​മെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​ക്കൂ​​​ടി ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് വോ​​​ട്ടു​​​കൊ​​​ള്ള ന​​​ട​​​ത്തി സ്ഥി​​​ര​​​മാ​​​യി ഭ​​​ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രാ​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വ്യാ​​​മോ​​​ഹം ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത ത​​​ക​​​ർ​​​ത്തെ​​​റി​​​യു​​​മെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ മാ​​​ത്ര​​​മാ​​​ണു റെ​​​യ്ഡും അ​​​റ​​​സ്റ്റും നോ​​​ട്ടീ​​​സു​​​ക​​​ളും ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യാ​​​ണെ​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള അ​​​ന്പ​​​യ​​​ർ ആ​​​കേ​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ താ​​​ള​​​ത്തി​​​നൊ​​​ത്തു തു​​​ള്ളു​​​ന്ന പാ​​​വ​​​യാ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തു. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ നീ​​​ക്കം ചെ​​​യ്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ഒ​​​രു കോ​​​ട​​​തി​​​യി​​​ലും ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്ന പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കി​​​യ​​​തും ദു​​​ഷ്‌​​​ട​​​ലാ​​​ക്കോ​​​ടെ​​​യാ​​​ണ്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലെ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തി​​​നു പി​​​ന്നി​​​ലെ ല​​​ക്ഷ്യ​​​വും ന​​​ല്ല​​​ത​​​ല്ല.

നി​​​ഷ്പ​​​ക്ഷ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ന്പ​​​യ​​​റെ​​​ന്ന ആ​​​ശ​​​യം പ​​​ര​​​സ്യ​​​മാ​​​യി ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ശി​​​പ്പി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു. ക​​​മ്മീ​​​ഷ​​​ൻ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ഷ്പ​​​ക്ഷ അ​​​ന്പ​​​യ​​​റെ ആ​​​ഗ്ര​​​ഹി​​​ച്ചു. അ​​​നൂ​​​പ് ബ​​​ര​​​ൻ​​​വാ​​​ൾ കേ​​​സി​​​ൽ ജ​​​സ്റ്റീ​​​സ് കെ.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​ഞ്ചം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ബെ​​​ഞ്ചി​​​ന്‍റെ 2023ലെ ​​​വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നു. സ​​​മി​​​തി​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​സ്ഐ​​​ആ​​​ർ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി ഒ​​​ഴി​​​കെ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്ര​​​മേ​​​യം പാ​​​സാ​​​ക്കി കേ​​​ന്ദ്ര​​​ത്തി​​​ന​​​യ​​​ച്ചു.

വോ​​​ട്ട​​​ർ​​​മാ​​​രെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും സ്വ​​​ന്തം ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം ത​​​ള്ളി​​​ക്കൊ​​​ണ്ട് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ തി​​​ര​​​ക്കി​​​ട്ട് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ത്തി​​​യ​​​ത് ആ​​​രു​​​ടെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ ചോ​​​ദി​​​ച്ചു. ബി​​​ഹാ​​​റി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ബം​​​ഗാ​​​ളി​​​ലും ആ​​​സാ​​​മി​​​ലു​​​മ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യാ​​​ണ് ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ൾ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​കെ 56 വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ഒ​​​രു ബൂ​​​ത്തി​​​ൽ 50 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള 50 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി പ​​​റ​​​ഞ്ഞു നീ​​​ക്കംചെ​​​യ്ത​​​ത് അ​​​ട​​​ക്കം നി​​​ര​​​വ​​​ധി തെ​​​റ്റു​​​ക​​​ൾ എ​​​സ്ഐ​​​ആ​​​റി​​​ലു​​​ണ്ടെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : K.C. Venugopal Election Commission lifetime washing machine congress BJP Goverment

Recent News

Up