പാറ്റ്ന: നിയമന ഉത്തരവ് കൈമാറുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചുതാഴ്ത്തിയ വനിതാ ഡോക്ടർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് അധികൃതർ.
നിതീഷിന്റെ വിവാദ നടപടിക്ക് വിധേയായ ആയുർവേദ വനിതാ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. നുസ്രത്ത് പർവീൺ ഇന്ന് ജോലിയിൽ പ്രവേശിക്കുമെന്ന് കുടുംബം സ്ഥിരീകരിച്ചതായി ടിബ്ബി ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മഹ്ഫൂസുർ റഹ്മാൻ പറഞ്ഞു.
തിങ്കളാഴ്ച പാറ്റ്നയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആയുഷ് ഡോക്ടർമാരുടെ നിയമന കത്തുകൾ വിതരണം ചെയ്യുന്ന പരിപാടിക്കിടെയായിരുന്നു സംഭവം. യുവതി നിയമനക്കത്ത് വാങ്ങാൻ എത്തിയപ്പോൾ, നിതീഷ് അവരുടെ നഖാബിൽ പിടിച്ച് ഇതെന്താണെന്നു ചോദിച്ച് വലിച്ചുതാഴ്ത്തുകയായിരുന്ന
Tags : Face veil removal incident Female doctor