x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വയോധികൻ മരിച്ചു


Published: February 24, 2026 03:25 PM IST | Updated: February 24, 2026 03:25 PM IST

ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്.

വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാതേവസ്വാമിയുടെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് കേസ് എടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഗെർമലം വനമേഖലയിൽ ആനക്കൂട്ടം ഭക്ഷണവും വെള്ളവും തേടി കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ കയറി വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൂടുതൽ ജീവനുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ആനകളെ എത്രയും വേഗം കാടുകയറ്റണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു.

Tags : Farmer death wild elephant

Recent News

Up