x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർഷകരുടെ ഭൂമി ഏറ്റെടുക്കൽ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ.മാണി


Published: December 1, 2025 02:45 AM IST | Updated: December 1, 2025 02:45 AM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ജോ​സ് കെ. ​മാ​ണി ഉ​ന്ന​യി​ച്ചു. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഈ ​വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ന്ന​തി​ന് 2023ൽ ​വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വ​ന​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യു​ക, കൃ​ഷി​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യി ത​ർ​ക്ക​ത്തി​ലേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ​വ ഭേ​ദ​ഗ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല മു​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സു​പ്രീം കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. ഇ​ത് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ലോ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലോ വ​ന​വി​സ്തൃ​തി കൂ​ട്ടു​വാ​നു​ള്ള ലോ​ബി​ക​ളു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ൽ നി​ല​വി​ലെ സ്ഥി​തി തു​ട​രു​ക​യാ​ണ്. അ​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ദേ​ശീ​യ പാ​ത, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ജ​ന​സാ​ന്ദ്ര​ത അ​ടി​സ്ഥാ​ന​മാ​ക്കി പ​ദ്ധ​തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Jose K. Mani Farmers' land acquisition Kerala Congress M

Recent News

Up