x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ വിഷയത്തിൽ സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചശേഷം അന്തിമ ഉത്തരവ്

സ​നു സി​റി​യ​ക്
Published: November 4, 2025 02:51 AM IST | Updated: November 4, 2025 02:51 AM IST

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ചി​ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​മ​ർ​പ്പി​ച്ച മ​റു​പ​ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്തി​മ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ മൃ​ഗ ക്ഷേ​മ ബോ​ർ​ഡി​നെ ക​ക്ഷി ചേ​ർ​ക്കാ​നും ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ മ​റു​പ​ടി ക്രോ​ഡീ​ക​രി​ച്ച് സ​മ​ർ​പ്പി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തെ​രു​വുനാ​യ​ക​ളു​ടെ എ​ണ്ണം, ക​ടി​യേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ, വ​ന്ധ്യം​ക​ര​ണ​ത്തി​ന്‍റെ​യും വാ​ക്സി​നേ​ഷ​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്.

ഇ​തോ​ടൊ​പ്പം തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് യാ​തൊ​രു നി​ബ​ന്ധ​ന​യു​മി​ല്ലാ​തെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. നേ​ര​ത്തേ തെ​രു​വു​നാ​യ്ക്ക​ൾ​ക്കു വേ​ണ്ടി കോ​ട​തി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളും സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ളും യ​ഥാ​ക്ര​മം 25000 രൂ​പ, ര​ണ്ട് ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് പ്ര​കാ​രം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ൽനി​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​ൻ​ഹാ​ജ് ആ​ലം എ​ന്നി​വ​ർ ഹാ​ജ​രാ​യി. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി​യെ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് കൗ​ണ്‍സ​ൽ സി.​കെ. ശ​ശി കോ​ട​തി​യെ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണി​ത്.

കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച​തി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ബെ​ഞ്ചി​നെ അ​റി​യി​ച്ചു.

കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ല​ല്ലാ​തെ ഇ​നി​യു​ള്ള വാ​ദം കേ​ൾ​ക്ക​ലു​ക​ളി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. വീ​ഴ്ച വ​രു​ത്തു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രെ വി​ളി​ച്ചുവ​രു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും ബെ​ഞ്ച് ന​ൽ​കി.

Tags : street dog issue Suprem Court

Recent News

Up