x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ടം;​​​​​ ഹോമി ഭാഭ മുതൽ അജിത് പവാർ വരെ...


Published: January 29, 2026 01:42 AM IST | Updated: January 29, 2026 01:42 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പൊ​​​​​തു​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​ള​​​​​ങ്ങി നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​ത് നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​മു​​​​​ഖ​​​​​രാ​​​​​ണ്.

ഡോ. ​​​​​ഹോ​​​​​മി ജെ ​​​​​ഭാ​​​​​ഭ (1966)

1966ൽ ​​​​​വി​​​ഖ്യാ​​​ത ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​ണ​​​​​വ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നാ​​​​​യ ഡോ. ​​​​​ഹോ​​​​​മി ജ​​​ഹാം​​​ഗീ​​​ർ ​​ഭാ​​​​​ഭ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു. 1966 ജ​​​​​നു​​​​​വ​​​​​രി 24ന് ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​ലെ മോ ​​​​​ബ്ലാ​​​​​യ്ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ണ്ടാ​​​​​യ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​ത്. ജ​​​​​നീ​​​​​വ​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന വി​​​​​മാ​​​​​നം പ​​​​​ർ​​​​​വ​​​​​ത​​​​​ത്തി​​​​​ൽ ഇ​​​​​ടി​​​​​ച്ചാ​​​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. 56ാം വ​​​​​യ​​​​​സി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണം.

സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി (1980)

മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ഇ​​​​​ള​​​​​യ മ​​​​​ക​​​​​നും കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യി സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​ത് 1980 ജൂ​​​​​ണ്‍ 23നാ​​​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​​​ഞ്ജ​​​​​യി​​​​​ന്റെ വി​​​​​മാ​​​​​നം ത​​​​​ക​​​​​ര്‍ന്നു​​​​​വീ​​​​​ണ​​​​​ത്. ​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ രാ​​ഷ്‌​​ട്രീ​​​​​യ ഭ​​​​​ര​​​​​ണ​​​​​രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി.

വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​​​​ഡ്ഢി (2009)

2009ൽ ​​​​​ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​ഡ്ഢി വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യെ ന​​​​​ടു​​​​​ക്കി​​​​​യ മ​​​​​റ്റൊ​​​​​രു ദു​​​​​ര​​​​​ന്തം. വൈ​​​​​എ​​​​​സ്ആ​​​​​ർ എ​​​​​ന്ന ചു​​​​​രു​​​​​ക്ക​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന വൈ.​​​​​എ​​​​​സ്. രാ​​​​​ജ​​​​​ശേ​​​​​ഖ​​​​​ര റെ​​​​​ഡ്ഢി ആ​​​​​ന്ധ്ര​​​​​യി​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലെ പ​​​​​ക​​​​​രം​​​​​വ​​​​​യ്ക്കാ​​​​​നാ​​​​​വാ​​​​​ത്ത നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ന​​​​​ല്ല​​​​​മ​​​​​ല വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

ജ​​​​​ന​​​​​റ​​​​​ൽ ബി​​​​​പി​​​​​ൻ റാ​​​​​വ​​​​​ത്ത് (2021)

2021 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് ​ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​നു​​​​​ത​​​​​ന്നെ സം​​​​​ഭ​​​​​വി​​​​​ച്ച വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​ന​​​​​റ​​​​​ൽ ബി​​​​​പി​​​​​ൻ റാ​​​​​വ​​​​​ത്തി​​​​​ന്‍റെ മ​​​​​ര​​​​​ണം. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ ചീ​​​​​ഫ് ഓ​​​​​ഫ് ഡി​​​​​ഫ​​​​​ൻ​​​​​സ് സ്റ്റാ​​​​​ഫ് ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​വും ഭാ​​​​ര്യ​​​​യും മ​​​​റ്റ് 11 പേ​​​​രും മ​​​​രി​​​​ച്ച​​​​ത്.

വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​ണി (2025)

2025 ജൂ​​​​​ണ്‍ 12ന് ​​​​​അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​ണി​​​​​ക്കു ദാ​​​​​രു​​​​​ണാ​​​​​ന്ത്യ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. 2016 മു​​​​​ത​​​​​ല്‍ 2021 വ​​​​​രെ ര​​​​​ണ്ടു ടേ​​​​​മി​​​​​ല്‍ രൂ​​​​​പാ​​​​​ണി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 242 യാ​​​​​ത്ര​​​​​ക്കാ​​​​​രി​​​​​ല്‍ ഒ​​​​​രാ​​​​​ളൊ​​​​​ഴി​​​​​കെ എ​​​​​ല്ലാ​​​​​വ​​​​​രും മ​​​​​രി​​​​​ച്ചു. ഡി​​​​​എ​​​​​ന്‍എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണു രൂ​​​​​പാ​​​​​ണി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്.

ഡോ​​​​​ര്‍ജീ ഖ​​​​​ണ്ഡു(2011)

അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡോ​​​​​ര്‍ജീ ഖ​​​​​ണ്ഡു 2011ലാ​​​​​ണ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ര്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​ത്. തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം 13,700 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ഖ​​​​​ണ്ഡു​​​​​വി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ത​​​​വാം​​​​ഗി​​​​ൽ​​​​നി​​​​ന്നു വെ​​​​സ്റ്റ് കാ​​​​മെം​​​​ഗ് ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ജി.​​​​​എം.​​​​​സി. ബാ​​​​​ല​​​​​യോ​​​​​ഗി (2002)

ലോ​​​​​ക്‌​​​​​സ​​​​​ഭാ സ്പീ​​​​​ക്ക​​​​​റും ടി​​​​​ഡി​​​​​പി നേ​​​​​താ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജി.​​​​​എം.​​​​​സി. ബാ​​​​​ല​​​​​യോ​​​​​ഗി ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ര്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ കൃ​​​​​ഷ്ണ ജി​​​​​ല്ല​​​​​യി​​​​​ല്‍ 2002 മാ​​​​​ര്‍ച്ച് മൂ​​​​​ന്നി​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണം.

മാ​​​​​ധ​​​​​വ​​​​​റാ​​​​​വു സി​​​​​ന്ധ്യ (2001)

മു​​​​​തി​​​​​ര്‍ന്ന കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​വും മു​​​​​ന്‍ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ മാ​​​​​ധ​​​​​വ​​​​​റാ​​​​​വു സി​​​​​ന്ധ്യ യു​​​​​പി​​​​​യി​​​​​ലെ മ​​​​​യി​​​​​ന്‍പു​​​​​രി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഡ​​​​​ല്‍ഹി​​​​​യി​​​​​ല്‍നി​​​​​ന്നു കാ​​​​​ണ്‍പു​​​​​രി​​​​​ലേ​​​​​ക്കു പോ​​​​​യ വി​​​​​മാ​​​​​ന​​​​​മാ​​​​​ണു 2001 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 30നു ​​​​​ത​​​​​ക​​​​​ര്‍ന്നു​​​​​വീ​​​​​ണ​​​​​ത്. എ​​​​​ന്‍ജി​​​​​ന്‍ ത​​​​​ക​​​​​രാ​​​​​റും മോ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി. മാ​​​​​ധ​​​​​വ് റാ​​​​​വ് സി​​​​​ന്ധ്യ​​​​​യു​​​​​ടെ മ​​​​​ക​​​​​നാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ജ്യോ​​​​​തി​​​​​രാ​​​​​ദി​​​​​ത്യ സി​​​​​ന്ധ്യ.

സി​​​​​പ്രി​​​​​യാ​​​​​ൻ സാം​​​​​ഗ്‌​​​​​മ (2004)

മേ​​​​​ഘാ​​​​​ല​​​​​യ ഗ്രാ​​​​​മ​​​​​വി​​​​​ക​​​​​സ​​​​​ന മ​​​​​ന്ത്രി സി​​​​​പ്രി​​​​​യാ​​​​​ൻ സാം​​​​​ഗ്‌​​​​​മ​​​​​യു​​​​​ടെ പ​​​​​വ​​​​​ൻ​​​​​ഹാ​​​​​ൻ​​​​​സ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ 2004 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണു ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​ത്. ഗോ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ഷി​​​​​ല്ലോം​​​​​ഗി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​രാ​​​​​പാ​​​​​നി ത​​​​​ടാ​​​​​ക​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​പ​​​​​ക​​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഒ.​​​​പി. ജി​​​​ൻ​​​​ഡാ​​​​ൽ, സു​​​​രേ​​​​ന്ദ​​​​ർ സിം​​​​ഗ് (2005)

2005ൽ ​​​​യു​​​​പി​​​​യി​​​​ലെ സ​​​​ഹാ​​​​ര​​​​ൻ​​​​പു​​​​രി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണ് ഹ​​​​രി​​​​യാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഓം ​​​​പ്ര​​​​കാ​​​​ശ് ജി​​​​ൻ​​​​ഡാ​​​​ലും സു​​​​രേ​​​​ന്ദ​​​​ർ സിം​​​​ഗും മ​​​​രി​​​​ച്ച​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

സൗ​​​​​ന്ദ​​​​​ര്യ (2004)

2004ൽ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കാ​​​​​ല​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ന​​​​​ടി സൗ​​​​​ന്ദ​​​​​ര്യ വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. സി​​​​​നി​​​​​മാ​​​​​രം​​​​​ഗ​​​​​ത്തു തി​​ള​​ങ്ങി​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​വേ​​​​​ണ്ടി സൗ​​​​​ന്ദ​​​​​ര്യ പ്ര​​​​​ചാ​​​​​ര​​​​​ണ​​ത്തി​​ന് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നു പോ​​​​​ക​​​​​വേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ ചെ​​​​​റു​​​​​വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സൗ​​​​​ന്ദ​​​​​ര്യ​​​​​യു​​​​​ടെ മ​​​​​ര​​​​​ണം.

Tags : Flight accident Homi Bhabha Ajit Pawar

Recent News

Up