x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ: ഡ​ൽ​ഹി​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു


Published: November 7, 2025 09:57 AM IST | Updated: November 7, 2025 10:22 AM IST

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ (എ​ടി​സി) സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​മൂ​ലം ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ളാ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, എ​യ​ർ ഇ​ന്ത്യ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ടി​സി ത​ക​രാ​റു​മൂ​ല​മാ​ണ് യാ​ത്ര വൈ​കു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​ന് ക്യാ​ബി​ൻ ക്രൂ​വും മ​റ്റു ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Tags : Flights Delayed Delhi Airport Technical Glitch Air Traffic Control System

Recent News

Up