x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. ബി​ന്ദ്ര അ​ന്ത​രി​ച്ചു


Published: January 26, 2026 08:29 AM IST | Updated: January 26, 2026 03:40 PM IST

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. ബി​ന്ദ്ര (84) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1993 മു​ത​ല്‍ 1996 വ​രെ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഐ​എ​സ് ബി​ന്ദ്ര, 1975-ലാ​ണ് ക്രി​ക്ക​റ്റ് ഭ​ര​ണ​രം​ഗ​ത്തെ​ത്തു​ന്ന​ത്. 1978 മു​ത​ൽ 2014 വ​രെ പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചു.

ജ​ഗ്മോ​ഹ​ന്‍ ഡാ​ല്‍​മി​യ​ക്കൊ​പ്പം ബി​സി​സി​ഐ​യെ സ​മ്പ​ന്ന കാ​യി​ക സം​ഘ​ട​ന​യാ​ക്കി​യ​ത് ബി​ന്ദ്ര​യു​ടെ ബു​ദ്ധി​യാ​ണ്. 1987, 1996-ലെ ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ​വെ​ച്ച് ന​ട​ത്തു​ന്ന​തി​ൽ ജ​ഗ്മോ​ഹ​ൻ ഡാ​ൽ​മി​യ, എ​ൻ​കെ​പി സാ​ൽ​വേ എ​ന്നി​വ​ർ​ക്കൊ​പ്പം ബി​ന്ദ്ര പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ശ​ര​ദ് പ​വാ​ർ ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മൊ​ഹാ​ലി​യി​ലെ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ന് 2015-ൽ ​ഐ​.എ​സ്. ബി​ന്ദ്ര സ്‌​റ്റേ​ഡി​യം എ​ന്ന് പേ​രു ന​ൽ​കി.

Tags : Former BCCI President IS Bindra passes away

Recent News

Up