അമൃത്സർ: പഞ്ചാബിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ മരിച്ചു. അമർ സിംഗ് ചഹൽ ആണ് മരിച്ചത്. പട്യാലയിലാണ് സംഭവം.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വരുൺ ശർമയാണ് മരണം സ്ഥിരീകരിച്ചത്. ഇതൊരു ആത്മഹത്യയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഓൺലൈൻ തട്ടിപ്പ് മൂലമുണ്ടായ കനത്ത സാമ്പത്തിക നഷ്ടവും അതുമൂലമുണ്ടായ മാനസിക സമ്മർദ്ദത്തെയും കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്.
2015 ലെ ഫരീദ്കോട്ട് വെടിവയ്പ്പ് സംഭവത്തിൽ പ്രതിയായിരുന്നു അമർ സിംഗ് ചാഹൽ.
Tags : ips Officer Suicide Online Fraud