x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികാരത്തിന്‍റെ ഇടനാഴിയിൽ ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് തട്ടിപ്പ്


Published: February 22, 2026 12:35 AM IST | Updated: February 22, 2026 12:35 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ് റോ​​​ബോ​​​ഡോ​​​ഗി​​​നെ സ്വ​​​ന്തം ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ലോ​​​ക​​​ത്തി​​​നു​​​മു​​​ന്നി​​​ൽ ഇ​​​ന്ത്യ​​​യെ നാ​​​ണം​​​കെ​​​ടു​​​ത്തി​​​യ ഗ്രേ​​​റ്റ​​​ർ നോ​​​യി​​​ഡ​​​യി​​​ലെ ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ പി​​​ന്നി​​​ൽ ഉ​​​ന്ന​​​ത രാ​​​ഷ്‌​​​ട്രീ​​​യ​​​ബ​​​ന്ധ​​​ങ്ങ​​​ളും ത​​​ട്ടി​​​പ്പു​​​ക​​​ളു​​​ടെ പ​​​ര​​​ന്പ​​​ര​​​യു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ആ​​​ഗോ​​​ള നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ നാ​​​ല് ഐ​​​ഐ​​​ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ മൊ​​​ത്തം സ്ഥ​​​ല​​​ത്തേ​​​ക്കാ​​​ൾ വ​​​ലി​​​യ സ്റ്റാ​​​ൾ ഗ​​​ൽഗോ​​​ട്ടി​​​യ​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച​​​തും വി​​​വാ​​​ദ​​​മാ​​​യി.

ചൈ​​​നീ​​​സ് യൂ​​​ണി​​​ട്രീ റോ​​​ബോ​​​ട്ടി​​​ക്സി​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​മാ​​​യ യൂ​​​ണി​​​ട്രീ ഗോ 2 ​​​എ​​​ന്ന റോ​​​ബോ​​​ഡോ​​​ഗ് ഗ​​​ൽ​​​ഗോ​​​ട്ടി​​​യ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത ക​​​ണ്ടെ​​​ത്ത​​​ലാ​​​യി കേ​​​ന്ദ്ര ഐ​​​ടി- ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് എ​​​ക്സി​​​ൽ കു​​​റി​​​ച്ച​​​തും ലോ​​​ക​​​ത്താ​​​കെ രാ​​​ജ്യ​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​യി.

ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ലും ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഗ​​​ൽ​​​ഗോ​​​ട്ടി​​​യ​​​യു​​​ടെ തെ​​​റ്റാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ പ്ര​​​ഫ​​​സ​​​ർ നേ​​​ഹ സിം​​​ഗി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ​​​തും ച​​​ർ​​​ച്ച​​​യാ​​​ണ്.

2017 മു​​​ത​​​ൽ ഗ​​​വേ​​​ഷ​​​ണം, സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ട്ടി​​​പ്പാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. 2024 വ​​​രെ ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​പേ​​​ക്ഷി​​​ച്ച 2,430 പേ​​​റ്റ​​​ന്‍റു​​​ക​​​ളി​​​ൽ ഒ​​​ന്നു​​​പോ​​​ലും കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന് പ​​​റ​​​യു​​​ന്നു. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും യു​​​പി​​​യി​​​ലെ​​​യും ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പം ദു​​​രു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ എ​​​ക്സ്പോ​​​യി​​​ൽ വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യ​​​തെ​​​ന്നാ​​​ണു പ​​​രാ​​​തി.

1930ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ കൊ​​​ണാ​​​ട്ട് പ്ലേ​​​സി​​​ൽ ഇ​​​ഡി ഗ​​​ൽ​​​ഗോ​​​ട്ടി​​​യ ആ​​​ൻ​​​ഡ് സ​​​ണ്‍സ് എ​​​ന്ന​​​ പേ​​​രി​​​ലു​​​ള്ള പു​​​സ്ത​​​ക​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു 300 കോ​​​ടി​​​യോ​​​ളം വ​​​രു​​​മാ​​​ന​​​മു​​​ള്ള ഗ​​​ൽ​​​ഗോ​​​ട്ടി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സാ​​​മ്രാ​​​ജ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​സ്വാ​​​ധീ​​​ന​​​മു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഡ​​​ൽ​​​ഹി​​​യി​​​ലെ ബു​​​ക്ക് ഷോ​​​പ്പ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യെ​​​ങ്കി​​​ലും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പേ​​​രാ​​​യ ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ഡ​​​ൽ​​​ഹി​​​ക്ക​​​ടു​​​ത്ത് ഗ്രേ​​​റ്റ​​​ർ നോ​​​യി​​​ഡ​​​യി​​​ൽ 52 ഏ​​​ക്ക​​​ർ കാ​​​ന്പ​​​സും ബ​​​ഹു​​​നി​​​ല മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​മു​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് 2014ൽ ​​​ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സി​​​ന്‍റെ ത​​​ല​​​വ​​​നും ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ സു​​​നി​​​ലി​​​ന് സ​​​മ്മാ​​​നി​​​ക്കു​​​ന്ന ഫോ​​​ട്ടോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.

1998ൽ ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ ശ​​​കു​​​ന്ത​​​ള എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലാ​​​ണ് ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി.

ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണി​​​ത്. സു​​​നി​​​ലും ഭാ​​​ര്യ​​​യും മ​​​ക​​​ളും മ​​​രു​​​മ​​​ക​​​ളു​​​മാ​​​ണ് ഉ​​​ട​​​മ​​​ക​​​ൾ. 200ലാ​​​ണ് സു​​​നി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ബി​​​സി​​​ന​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. 25,000ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലാ​​​യി പ​​​ഠി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​റ​​​യു​​​ന്ന​​​ത്.

2023-24ൽ ​​​ഗ​​​ൽ​​​ഗോ​​​ട്ടി​​​യാ​​​സി​​​ന്‍റെ മൊ​​​ത്തം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ച്ചെ​​​ല​​​വ് 209.51 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്ന് വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പൂ​​​ട്ടി​​​പ്പോ​​​യ ബു​​​ക്ക് സ്റ്റാ​​​ളി​​​ൽ​​​നി​​​ന്നു കോ​​​ടി​​​ക​​​ളു​​​ടെ സാ​​​മ്രാ​​​ജ്യം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​തി​​​നു​​​ പി​​​ന്നി​​​ൽ ക​​​ള്ള​​​ക്ക​​​ളി​​​ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ന​​​ൽ​​​കി​​​യ കോ​​​ഴ​​​യു​​​മാ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Tags : Galgotias' fraud AI Summit Private University Shakuntala Educational and Welfare Society Galgotias University

Recent News

Up