x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ ചാൻസലർ ഇന്നെത്തും

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: January 12, 2026 05:59 AM IST | Updated: January 12, 2026 05:59 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ്വി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ് ഇ​​​​ന്നെ​​​​ത്തും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​യു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ​​​​ത്തു​​​​ന്ന മെ​​​​ർ​​​​സ് മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​പു​​​​റ​​​​മെ സ​​​​ബ​​​​ർ​​​​മ​​​​തി ആ​​​​ശ്ര​​​​മം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തു​​​​ന്ന മെ​​​​ർ​​​​സ് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സും ജ​​​​ർ​​​​മ​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ബോ​​​​ഷി​​​​ന്‍റെ കാ​​​​ന്പ​​​​സും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

നോ​​​​ർ​​​​ത്ത് അ​​​​റ്റ്‌ലാന്‍റി​​​​ക് ട്രീ​​​​റ്റി ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (നാ​​​​റ്റോ) രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലെ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​റ​​​​മെ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി മെ​​​​ർ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ആ​​​​ദ്യരാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ. ഇ​​​​ന്ത്യ​​​​ൻ ച​​​​ര​​​​ക്കു​​​​ക​​​​ൾ​​​​ക്കു​​​​മേ​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭീ​​​​മ​​​​ൻ പി​​​​ഴ​​​​ത്തീ​​​​രു​​​​വ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ഫെ​​​​ഡ​​​​റ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ​​​​ക്കു​​​​ പു​​​​റ​​​​മെ യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ സം​​​​ഘ​​​​ർ​​​​ഷ​​​​വും ആ​​​​ഗോ​​​​ള സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളും വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​കും. ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്ക് കു​​​​ടി​​​​യേ​​​​റാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും മെ​​​​ർ​​​​സി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്നു.

വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, വി​​​​ദ്യാ​​​​ഭ്യാ​​​​സം, വൈ​​​​ദ​​​​ഗ്ധ്യം, മൊ​​​​ബി​​​​ലി​​​​റ്റി എ​​​​ന്നി​​​​വ​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ്ര​​​​തി​​​​രോ​​​​ധം, സു​​​​ര​​​​ക്ഷ, ശാ​​​​സ്ത്രം, ന​​​​വീ​​​​ക​​​​ര​​​​ണം, ഗ​​​​വേ​​​​ഷ​​​​ണം, ഹ​​​​രി​​​​ത-​​​​സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​നം, ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ലും ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കും.

Tags : German Chancellor Friedrich Merz arrive today

Recent News

Up