ലക്നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപ്പാര്‍ട്മെന്റില്‍ നിന്നും ചാടി ജീവനൊടുക്കിയ മൂന്ന് പെണ്‍കുട്ടികള്‍ക്ക് കൊറിയന്‍ സംസ്കാരത്തില്‍ താല്പര്യമുണ്ടായിരുന്നുവെന്നും കൊറിയന്‍ പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ്.
നിഷിക(16), പ്രാചി(14), പാഖി(12) എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൊറിയന്‍ പേരുകളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും മൂവര്‍ക്കും ധാരാളം ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കൊറിയന്‍ ഡ്രാമകള്‍ കാണാന്‍ സമ്മതിക്കാതെ ഫോണ്‍ എടുത്തുവച്ചതിന് പിന്നാലെയുള്ള മനോവിഷമത്തിലാണ് കുട്ടികള്‍ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം.
അതേസമയം, പെണ്‍കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് രണ്ട് കോടി രൂപയോളം കടമുണ്ടായിരുന്നുവെന്നും വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൊബൈല്‍ ഫോണുള്‍ വിറ്റുവെന്നും പോലീസ് പറഞ്ഞിരുന്നു. കുട്ടികളെ കല്യാണം കഴിച്ച് അയക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്കമാക്കുന്നു.
അതേസമയം, പെണ്‍കുട്ടികള്‍ കൂട്ടമായി ജീവനൊടുക്കുകയായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ദൃക്സാക്ഷിയായ അരുണ്‍ സിംഗ് എന്ന യുവാവ് വെളിപ്പെടുത്തിയിരുന്നു.
രാത്രി ഉറങ്ങാന്‍ പോകുന്നതിന് ഭാരത് സിറ്റിയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ വന്നതായിരുന്നു അരുണ്‍ സിംഗ്. അപ്പോഴാണ് അകലെയുള്ള ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് ആരോ ചാടാന്‍ ശ്രമിക്കുന്നതായി കണ്ടത്.
അകലെ നിന്നായതിനാല്‍ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇക്കാര്യം എന്റെ പങ്കാളിയോട് പറഞ്ഞപ്പോള്‍, അത് എന്തെങ്കിലും കുടുംബ പ്രശ്നം ആയിരിക്കുമെന്നാണ് അവള് പറഞ്ഞത്.
ചാടാന്‍ പോകുന്നത് സ്ത്രീയോ പുരുഷനോ എന്ന് മനസിലായില്ല. ആരോ ബാല്‍ക്കണിയില്‍ ചാടാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് ആരോ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ കരുതി ആരുടെയോ ഭര്‍ത്താവ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടയുകയാണെന്ന് ആയിരുന്നു.
ചാടാന്‍ ശ്രമിക്കുന്ന ആളെ പിന്നാലെ വന്ന ഒരു ചെറിയ പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ ഫോണ്‍ എടുത്ത് വന്ന് സഹായത്തിനായി ആരെയെങ്കിലും വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് അവര്‍ മൂന്ന് പേരും താഴേക്ക് വീണിരുന്നു.
ഉടൻതാഴെയെത്തിയ അരുണ്‍ സിംഗ്ആണ് പോലീസിനെയും ആംബുലന്‍സിനേയും വിളിച്ചുവരുത്തിയത്. എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയതെന്ന് അരുൺ സിംഗ് പറഞ്ഞു.
Tags : Ghaziabad Sisters Social Media Account Korean Names