ന്യൂഡൽഹി: ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ നിശാ ക്ലബ്ബ് തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ, ക്ലബ്ബിന്റെ ഉടമസ്ഥരായ ലുത്ര സഹോദരന്മാരെ ഇന്ത്യയിലേക്കു നാടുകടത്താൻ തായ്ലൻഡ് നീക്കംതുടങ്ങി.
കഴിഞ്ഞ ആറിന് വടക്കൻഗോവയിലെ നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ ഉടമകളായ ഗൗരവ് ലുത്രയും സഹോദരൻ സൗരഭ് ലുത്രയും തായ്ലൻഡിലേക്കു കടക്കുകയായിരുന്നു.
ബാങ്കോക്കിലെ ഇന്ത്യൻ എംബിസിയുടെ നിരന്തര ശ്രമത്തെത്തുടർന്ന് ഇരുവരെയും തായ്ലൻഡ് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള നിയമനടപടികളും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റ് തടയണമെന്ന ഇരുവരുടെയും അപേക്ഷ ബുധനാഴ്ച ഡഹി പോലീസ് തള്ളിയിരുന്നു. കേസിൽ നൈറ്റ് ക്ലബ്ബിലെ മാനേജർമാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലാണ്.
Tags : Goa nightclub fire Luthra brothers Thailand deported