x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രോക് എഐ വഴി അശ്ലീല ചിത്രങ്ങൾ: എക്സിന്‍റെ സേഫ് ഹാർബർ പദവി പിൻവലിച്ചേക്കും


Published: January 5, 2026 02:50 PM IST | Updated: January 5, 2026 03:23 PM IST

ന്യൂഡൽഹി: ഗ്രോക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സമൂഹമാധ്യമമായ എക്സിന്‍റെ സേഫ് ഹാർബർ പദവി പിൻവലിച്ചേക്കും. എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ എക്സിനെതിരെ കർശന നടപടിയെടുക്കേണ്ടി വരുമെന്നും, ഇന്ത്യൻ നിയമപ്രകാരമുള്ള "സേഫ് ഹാർബർ' നഷ്ടമാകുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നല്കി.

നേരത്തെയും ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എക്സിന് ഇത്തരത്തിലുള്ള നിയമപരിരക്ഷ നഷ്ടമായിരുന്നു.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്- 2000ലെ വകുപ്പ് 79 പ്രകാരം, സർക്കാർ നിയമങ്ങൾ പാലിക്കുകയും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകളിൽ ഉടനടി നടപടിയെടുക്കുകയും, ചെയ്യുന്നിടത്തോളം കാലം, ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന ഉളളടക്കത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് സംരക്ഷണം ലഭിക്കും. ഒരു സുപ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്ന നിലയിൽ, കൂടുതൽ കർശനമായും നിയമപരമായുമുള്ള വ്യവസ്ഥകളും അനുബന്ധ നിബന്ധനകളും പാലിക്കാൻ എക്സ് ബാധ്യസ്ഥരാണ്.

Tags : Grok AI safe harbor

Recent News

Up