ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് മരണം. ശക്തമായ മഴ തുടരുന്നതിനാൽ തമിഴ്നാട്ടിലെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 12 ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടിയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി.
Tags : heavy rainfall tamilnadu weather weather update