x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ബിൽ ജെപിസിക്ക്


Published: December 16, 2025 03:31 AM IST | Updated: December 16, 2025 03:31 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നാ​​​യി ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള "വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് ശി​​​ക്ഷ അ​​​ധി​​​ഷ്ഠാ​​​ൻ ബി​​​ൽ '2025 പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജോ​​​യി​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി(​​​ജെ​​​പി​​​സി)​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ടാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് മാ​​​ത്ര​​​മാ​​​ണു സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ബി​​​ൽ ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു. ഇ​​​ത​​​ട​​​ക്ക​​​മു​​​ന്ന​​​യി​​​ച്ച് ബി​​​ല്ലവ​​​ത​​​ര​​​ണ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷം എ​​​തി​​​ർ​​​ത്ത​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ബി​​​ല്ല് ജെ​​​പി​​​സി​​​ക്കു കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യമ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ലോ​​​ക്സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

സ​​​ഭാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു രാ​​​വി​​​ലെ ന​​​ൽ​​​കി​​​യ കു​​​റി​​​പ്പി​​​ൽ ബി​​​ല്ല​​​വ​​​ത​​​ര​​​ണം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​പ്പോ​​​ഴാ​​​ണു വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് ശി​​​ക്ഷ അ​​​ധി​​​ഷ്ഠ​​​ാൻ ബി​​​ൽ 2025 ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു മൂ​​​ന്ന് ബി​​​ല്ലു​​​ക​​​ൾ​​​കൂ​​​ടി ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി ലി​​​സ്റ്റി​​​ൽ പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നാ​​​ണു ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ അ​​​മി​​​ത​​​മാ​​​യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഒ​​​ന്ന​​​ട​​​ങ്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം, അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ, അ​​​ക്കാ​​​ദ​​​മി​​​ക് ക്ര​​​മീ​​​ക​​​ര​​​ണം എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ക്കി മാ​​​റ്റു​​​ന്ന​​​താ​​​ണു ബി​​​ൽ.

വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ​​​ത്തു ല​​​ക്ഷം മു​​​ത​​​ൽ 30 ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യീ​​​ടാ​​​ക്കും. ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 75 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യോ സ​​​സ്പെ​​​ൻ​​​ഷ​​​നോ ല​​​ഭി​​​ക്കു​​​മെ​​​ന്നും ബി​​​ല്ലി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മോ സ്ഥാ​​​പി​​​ച്ചാ​​​ൽ ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ കു​​​റ​​​യാ​​​ത്ത പി​​​ഴ​​​യീ​​​ടാ​​​ക്കു​​​മെ​​​ന്നും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും ത​​​ത്വ​​​ചി​​​ന്ത​​​ക​​​ളും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ബി​​​ല്ലി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി ആ​​​രോ​​​പി​​​ച്ചു. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം ക​​​ണ്‍ക​​​റ​​​ന്‍റ് ലി​​​സ്റ്റി​​​ലു​​​ള്ള ഒ​​​രു വി​​​ഷ​​​യ​​​മാ​​​ണ്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​സ്കാ​​​ര​​​വും ഭാ​​​ഷ​​​യും അ​​​നു​​​ബ​​​ന്ധ വി​​​ഷ​​​യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ന​​​ട​​​പ്പാ​​​ക്കാ​​​നു​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ബി​​​ല്ലെ​​​ന്നും അ​​​വ​​​ത​​​ര​​​ണ അ​​​നു​​​മ​​​തി​​​യെ എ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ട് പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബി​​​ല്ലി​​​ലെ പ്ര​​​ധാ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ

►ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​ജി​​​സി), ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ണ്‍സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (ഐ​​​എ​​​സി​​​ടി​​​ഇ), നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഫോ​​​ർ ടീ​​​ച്ച​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (എ​​​ൻ​​​സി​​​ടി​​​ഇ) എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പ​​​ക​​​ര​​​മാ​​​യി ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​വി​​​ൽ വ​​​രും.

►വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് ശി​​​ക്ഷ അ​​​ധി​​​ഷ്ഠാ​​​ൻ എ​​​ന്നാ​​​കും ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യ​​​പ്പെ​​​ടു​​​ക

 ►ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം, അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ, അ​​​ക്കാ​​​ദ​​​മി​​​ക് ക്ര​​​മീ​​​ക​​​ര​​​ണം എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കൗ​​​ണ്‍സി​​​ലി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ്.

Tags : JPC Higher Education Commission Bill Universities

Recent News

Up