x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ​യു​ടെ ‘പോ​യി​ന്‍റ് ബ്ലാ​ങ്ക്’ വീ​ഡി​യോ: സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ആ​നി രാ​ജ


Published: February 11, 2026 02:14 AM IST | Updated: February 11, 2026 02:14 AM IST

ന്യൂ​ഡ​ൽ​ഹി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ​യ്ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി സി​പി​ഐ നേ​താ​വ് ആ​നി രാ​ജ. ബി​ജെ​പി അ​സം ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ങ്കു​വെ​ച്ച 'പോ​യി​ന്‍റ് ബ്ലാ​ങ്ക്' വി​വാ​ദ വീ​ഡി​യോ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​ന​ട​പ​ടി.

മു​ഖ്യ​മ​ന്ത്രി തോ​ക്കെ​ടു​ത്ത് നി​റ​യൊ​ഴി​ക്കു​ന്ന​താ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ ല​ക്ഷ്യം വെ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണ് ഈ ​വീ​ഡി​യോ​യെ​ന്ന് ആ​നി രാ​ജ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

 

 

 

Tags : Himanta Biswa Sharma Annie Raja Supreme Court

Recent News

Up