ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണം നിശ്ചയമായും കൊലപാതകമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ നിയസഭയിൽ പറഞ്ഞു.
ഗാർഗിനെ ഒരാൾ കൊലപ്പെടുത്തിയപ്പോൾ മറ്റുള്ളവർ സഹായിച്ചുവെന്നും നാലഞ്ചു പേരെ കൊലക്കുറ്റത്തിന് ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിംഗപ്പൂരിൽവച്ചുണ്ടായ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റപത്രത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടായാൽ പ്രതിപക്ഷം നിർദേശിച്ചതു പ്രകാരം ഹൗസ് കമ്മിറ്റിയെ നിയോഗിക്കാൻ ഒരുക്കമാണ്. ഗായകന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന നൽകാനുള്ള ആവശ്യത്തിന് പൂർണപിന്തുണയുമായി 126 എംഎൽഎമാരും നിലകൊള്ളുമെന്നും ശർമ അറിയിച്ചു.
Tags : Subeen Garg's death Himanta Subeen Garg