x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​രേ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​സ​പ്പെ​ടു​ത്തി


Published: December 24, 2025 03:29 AM IST | Updated: December 24, 2025 03:29 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രി​​​​സ്മ​​​​സി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​വും അ​​​​ധി​​​​ക്ഷേ​​​​പ​​​​വും ഭീ​​​​ഷ​​​​ണി​​​​യും. ഡ​​​​ല്‍​ഹി ബ​​​​ദ​​​​ല്‍​പു​​​​രി​​​​ലെ മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ സാ​​​​ന്താ​​​​ക്ലോ​​​​സി​​​​ന്‍റെ തൊ​​​​പ്പി​​​​യ​​​​ണി​​​​ഞ്ഞെ​​​​ത്തി​​​​യ സ്ത്രീ​​​​ക​​​​ളെ ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി തി​​​​രി​​​​ച്ച​​​​യയ്​​​​ക്കു​​​​ക​​​​യും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു മ​​​​തി​​​​യെ​​​​ന്ന് പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ജ​​​​ബ​​​​ൽ​​​​പു​​​​രി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള സ്ത്രീ​​​​യെ ബി​​​​ജെ​​​​പി സി​​​​റ്റി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഞ്ജു ഭാ​​​​ർ​​​​ഗ​​​​വ ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് പോ​​​​ലീ​​​​സ് നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ക്ര​​​​മം. സ്ത്രീ​​​​ക്കു​​​​ നേ​​​​രേ അ​​​​സ​​​​ഭ്യ​​​​വാ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ​​​​യി​​​​ൽ കേ​​​​ൾ​​​​ക്കാം. ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്നു ബ​​​​ന്ദി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഒ​​​​ഡി​​​​ഷ​​​​യി​​​​ലെ ഒ​​​​രു ന​​​​ഗ​​​​ര​​​​ത്തി​​​​ലെ തെ​​​​രു​​​​വി​​​​ൽ ക്രി​​​​സ്മ​​​​സ് തൊ​​​​പ്പി​​​​ക​​​​ളും മ​​​​റ്റ് അ​​​​ല​​​​ങ്കാ​​​​ര​​​​വ​​​​സ്തു​​​​ക്ക​​​​ളും വി​​​​ൽ​​​​ക്കു​​​​ന്ന വ​​​​ഴി​​​​യോ​​​​ര ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ൾ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തും ക​​​​ച്ച​​​​വ​​​​ടം ഉ​​​​പേ​​​​ക്ഷി​​​​ച്ചു പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ വീ​​​​ഡി​​​​യോ​​​​യും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

“ഇ​​​​ന്ത്യ ഹി​​​​ന്ദു​​​​രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​ണ്, ഇ​​​​വി​​​​ടെ ക്രി​​​​സ്ത്യ​​​​ൻ വ​​​​സ്തു​​​​ക്ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല’’എ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് കാ​​​​റി​​​​ലെ​​​​ത്തി​​​​യ സം​​​​ഘം വ​​​​ഴി​​​​യോ​​​​ര ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​രു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണു ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും സം​​​​ഘം ചോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഹി​​​​ന്ദു​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​​രി​​​​ദ്വാ​​​​റി​​​​ൽ ഗം​​​​ഗാ​​​​ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ലു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ൽ ക്രി​​​​സ്മ​​​​സി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ഘോ​​​​ഷം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മെ ക്രി​​​​സ്മ​​​​സി​​​​ന് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി നി​​​​ഷേ​​​​ധി​​​​ച്ച് പ​​​​ക​​​​രം മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ.​​​​ബി. വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ ജ​​​​ന്മ​​​​ശ​​​​താ​​​​ബ്‌​​​​ദി വ​​​​ർ​​​​ഷ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​ത്യേ​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ യോ​​​​ഗി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​വും വി​​​​വാ​​​​ദ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

Tags : North India Hindu organizations Christmas celebrations

Recent News

Up