x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐയുടെ കാലത്ത് മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കണം: മാർ ആൻഡ്രൂസ് താഴത്ത്


Published: February 5, 2026 12:12 AM IST | Updated: February 5, 2026 12:12 AM IST

ബം​ഗ​ളൂ​രു: പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ൽ മ​​നഃ​​സാ​​ക്ഷി കൂ​​ടു​​ത​​ൽ പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യും വി​​ശ്വാ​​സം സൂ​​ക്ഷ്മ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന സ​​മ​​യ​​മാ​​ണി​​തെ​​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.

ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ‌​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ആ​രം​ഭി​ച്ച ഭാ​​ര​​ത ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ൻ സ​​മി​​തി (സി​​ബി​​സി​​ഐ) യു​​ടെ 37-ാമ​​ത് വാ​​ർ​​ഷി​​ക ജ​​ന​​റ​​ൽ ബോ​​ഡി സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​​ധ്യ​​ക്ഷ വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ധാ​​ർ​​മി​​ക വ്യ​​ക്ത​​ത ന​​ൽ​​കാ​​ൻ ക​​ഴി​​വു​​ള്ള പ്ര​​ത്യാ​​ശ​​യു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ന്‍റെ​​യും മി​​ഷ​​ന​​റി​​മാ​​രാ​​യി മാ​​റാ​​ൻ അ​​ദ്ദേ​​ഹം ബി​​ഷ​​പ്പു​​മാ​​രെ ആ​​ഹ്വാ​​നം ചെ​​യ്തു. സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ, പ്ര​​ത്യേ​​കി​​ച്ച് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ ദ്രു​​ത​​ഗ​​തി​​യി​​ലു​​ള്ള പു​​രോ​​ഗ​​തി​​യി​​ൽ മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​മാ​​യ പ്ര​​വ​​ണ​​ത​​ക​​ൾ​​ക്കെ​​തി​​രേ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യ അ​​ദ്ദേ​​ഹം, എ​​ല്ലാ വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി മ​​നു​​ഷ്യ​​നെ നി​​ല​​നി​​ർ​​ത്തേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ഊ​​ന്നി​​പ്പ​​റ​​ഞ്ഞു.

സ​​ഭ​​യു​​ടെ സി​​ന​​ഡാ​​ത്മ​​ക യാ​​ത്ര​​യെ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലാ​​ക്കു​​ക​​യും സ​​ഭാ​​ജീ​​വി​​ത​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും യു​​വാ​​ക്ക​​ളു​​ടെ​​യും സ്ത്രീ​​ക​​ളു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യ​​വും അ​​ദ്ദേ​​ഹം എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

സ്വാ​​ഗ​​ത​​പ്ര​​സം​​ഗം ന​​ട​​ത്ത​​വെ, സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​ൽ ‘വി​​ശ്വാ​​സ​​വും രാ​​ഷ്‌​​ട്ര​​വും: ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ ദ​​ർ​​ശ​​ന​​ത്തി​​നു സ​​ഭ​​യു​​ടെ സാ​​ക്ഷി’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന മു​​ഖ്യ​​ച​​ർ​​ച്ച​​ക​​ൾ ഐ​​ക്യം, സാ​​ഹോ​​ദ​​ര്യം, പൊ​​തു​​ന​​ന്മ തു​​ട​​ങ്ങി​​യ​​വ​​യോ​​ടു​​ള്ള സ​​ഭ​​യു​​ടെ നി​​താ​​ന്ത പ്ര​​തി​​ബ​​ദ്ധ​​ത എ​​ടു​​ത്തു​​പ​​റ​​യു​​ന്നു​​വെ​​ന്ന് സി​​ബി​​സി​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ റ​​വ.​​ഡോ. മാ​​ത്യു കോ​​യി​​ക്ക​​ൽ പ​​റ​​ഞ്ഞു.

ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദേ​​ശം സി​​ബി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​ർ​​ജ് അ​​ന്തോ​​ണി​​സ്വാ​​മി വാ​​യി​​ച്ചു. സി​​ബി​​സി​​ഐ​​യു​​ടെ 2024-26 വ​​ർ​​ഷ​​ത്തെ റി​​പ്പോ​​ർ​​ട്ട് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​അ​​നി​​ൽ കൂ​​ട്ടോ അ​​വ​​ത​​രി​​പ്പി​​ച്ചു.

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നി​​യ​​മി​​ത​​രാ​​യ 31 ബി​​ഷ​​പ്പു​​മാ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​പ്പ​​സ്തോ​​ലി​​ക് നു​​ൺ​​ഷ്യോ ഷാ​​ള​​ണി​​യി​​ച്ചും മെമ​​ന്‍റോ ന​​ൽ​​കി​​യും അ​​നു​​മോ​​ദി​​ച്ചു. സി​​ബി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് ന​​ന്ദി പ​​റ​​ഞ്ഞു.

Tags : Mar Andrews Thazhath Human dignity CBCI Bangaluru

Recent News

Up