x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യേക്കും


Published: November 11, 2025 02:45 AM IST | Updated: November 11, 2025 02:45 AM IST

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാ​​​​ക്കി​​​​സ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​ഗ​​​​മ​​​​ന​​​​മെ​​​​ത്തു​​​​ന്ന​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ​​​​ങ്ക് വ്യ​​​​ക്ത​​​​മാ​​​​യാ​​​​ൽ ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രേ "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി' നേക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ഇ​​​​ന്ത്യ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​കും. ഇ​​​​ത് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള വ​​​​ലി​​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​​ക്ക് വ​​​​ഴി​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്യും. പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ഷ​​​​ളാ​​​​യ ബ​​​​ന്ധം അ​​​​തു​​​​പോ​​​​ലെ തു​​​​ട​​​​രു​​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ.

ഞെ​​​ട്ടി​​​ച്ച പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം

​ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ പ​​​​ഹ​​​​ൽ​​​​ഗാ​​​​മി​​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 22ന് ​​​ഒ​​​​രു മ​​​​ല​​​​യാ​​​​ളി​​​യു​​​​ൾ​​​​പ്പെ​​​​ടെ 26 പേ​​​​രു​​​​ടെ ജീ​​​​വ​​​​നു​​​​ക​​​​ൾ ക​​​​വ​​​​ർ​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം രാ​​​​ജ്യ​​​​ത്തെ ഞെ​​​​ട്ടി​​​​ച്ചി​​​​രു​​​​ന്നു.

40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഭ​​​ട​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട 2019 ഫെ​​​ബ്രു​​​വ​​​രി 14ലെ ​​​പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദ ​​​റ​​​സി​​​സ്റ്റ​​​ൻ​​​സ് ഫ്ര​​​ണ്ട് (ടി​​​ആ​​​ർ​​​എ​​​ഫ്) സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ൻ​​​ഐ​​​എ​​​യാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ എ​​​ൻ​​​ഐ​​​എ​​​യ്ക്ക് 45 ദി​​​വ​​​സം കൂ​​​ടി ജ​​​മ്മു​​​വി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ​​​ഹ​​​ൽ​​​ഗാം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ മൂ​​​ന്ന് പാ​​​ക് ഭീ​​​ക​​​ര​​​രെ ജൂ​​​ലൈ 28ന് ​​​ദ​​​ച്ചി​​​ഗാം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​​വ​​​ച്ച് സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പാ​​​ക് ഭീ​​​ക​​​ര​​​രെ സ​​​ഹാ​​​യി​​​ച്ച ര​​​ണ്ട് ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളെ​​​യും പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ല​​​ഷ്ക​​​റെ തൊ​​​യ്ബ​​​യെ​​​യും പ്ര​​​തി​​​ചേ​​​ർ​​​ത്താ​​​ണ് എ​​​ൻ​​​ഐ​​​എ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ന്ത്യ ന​​​ൽ​​​കി​​​യ ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ. മേ​​​​യ്, ആ​​​​റ്, ഏ​​​​ഴ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ എ​​​​ന്ന പേ​​​​രി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി രാ​​​​ജ്യം ശ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്. ക​​​ര, നാ​​​വി​​​ക, വ്യോ​​​മ സേ​​​ന​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’ൽ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​യും പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ലെ​​​​യും ഒ​​​​ന്പ​​​​ത് ഭീ​​​​ക​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണു ത​​​​ക​​​​ർ​​​​ത്ത​​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ നി​​​ര​​​വ​​​ധി പാ​​​ക് സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 200 ഓ​​​​ളം പാ​​​​ക് സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്നാ​​​​ണു പി​​​​ന്നീ​​​​ട് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്താ​​​​ക​​​​ട്ടെ പാ​​​​ക് ഷെ​​​​ല്ലിം​​​​ഗി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ 13 ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 59 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​’ൽ എ​​​​ട്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ച​​​​ത്. ത​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ലാ​​​ണ് സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ച​​​തെ​​​ന്ന് ട്രം​​​പ് പ​​​ല​​​കു​​​റി ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ല.

സി​​​ന്ധു ന​​​ദീ​​​ജ​​​ല ക​​​രാ​​​ർ

പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​ണ് സി​​​​ന്ധു ന​​​​ദീ​​​​ജ​​​​ല ക​​​​രാ​​​​ർ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ന് ത​​​​ക്ക​​​​താ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ഇ​​​​ന്ത്യ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. സി​​​​ന്ധുന​​​​ദീ​​​​ജ​​​​ല ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്കി​​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ട​​​പ​​​ടി പാ​​​​ക്കി​​​​സ്ഥാ​​​​ന് വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണു ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു താ​​​​ത്പ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്ത്യ​​​​ക്ക് പ​​​​ല​​​​കു​​​​റി ക​​​​ത്ത് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ക​​​​രാ​​​​ർ മ​​​​ര​​​​വി​​​​പ്പി​​​​ച്ച ന​​​​ട​​​​പ​​​​ടി തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ സ​​​​മീ​​​​പ​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല​​​​ത​​​​വ​​​​ണ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ര​​​​ണ്ടു ത​​​​വ​​​​ണ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന പ്ര​​​​ള​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പാ​​​​ക്കി​​​​സ്ഥാ​​​​ന് ന​​​​ൽ​​​​കി ഇ​​​​ന്ത്യ മ​​​​നു​​​​ഷ്യത്വം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​തു​​​​കൂ​​​​ടാ​​​​തെ ആ ​​​​രാ​​​​ജ്യ​​​​വു​​​​മാ​​​​യു​​​​ള്ള എ​​​​ല്ലാ ന​​​​യ​​​​ത​​​​ന്ത്ര​​​​ ബ​​​​ന്ധ​​​​വും വി​​​​ച്ഛേ​​​​ദി​​​​ക്കു​​​​ക​​​​യും ന​​​യ​​​ത​​​ന്ത്ര​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും വ്യോ​​​​മ​​​​പാ​​​​ത അ​​​​ട​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. മാ​​​​ത്ര​​​​മ​​​​ല്ല, ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്താ​​​​ന്‍ പാ​​​​ക് സ്വ​​​​ദേ​​​​ശി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന വീ​​​​സ​​​​ക​​​ൾ റ​​​​ദ്ദാ​​​​ക്കു​​​ക​​​യും ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​ക​​​യും ചെ​​​യ്തു. പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​മാ​​​​യു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള​​​​തും അ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ എ​​​​ല്ലാ വ്യാ​​​​പാ​​​​ര​​​​ങ്ങ​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍​നി​​​​ന്ന് മ​​​​റ്റൊ​​​​രു രാ​​​​ജ്യം വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

പ​​​​ഹ​​​​ല്‍​ഗാ​​​​മി​​​​ലെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ള്‍ യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ലെ സ്ഥി​​​​രാം​​​​ഗ​​​​ങ്ങ​​​​ളോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച ഇ​​​​ന്ത്യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ​​​​ങ്ക് വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ളും കൈ​​​​മാ​​​​റി. പാ​​​​ക്കി​​​​സ്ഥാ​​​​നെ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​തു ല​​​​ക്ഷ്യ​​​​മി​​​​ട്ട് എം​​​​പി​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘം വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ത​​​​ങ്ങ​​​​ളു​​​​ടെ വ്യോ​​​​മ​​​​പാ​​​​ത അ​​​​ട​​​​യ്ക്കു​​​​ക​​​​യും 1972ലെ ​​​​ഷിം​​​​ല ക​​​​രാ​​​​ർ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. പി​​​​ന്നാ​​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ത്തെ അ​​​​യ​​​​ച്ചു.

Tags : India-Pakistan relations Delhi blast Chenkota blast

Recent News

Up