ന്യൂഡൽഹി: എവിടെയെല്ലാം ലഭ്യമാണോ അവിടെനിന്നെല്ലാം ഇന്ത്യക്ക് എണ്ണ വാങ്ങാൻ കഴിയണമെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി.ചിദംബരം.
അമേരിക്കയുടെ ഭീഷണിമൂലം റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞെന്നും ഇന്ത്യൻ എണ്ണ ഇറക്കുമതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ചിദംബരം ആരോപിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിൽ എന്തുതരത്തിലുള്ള ധാരണയിലാണ് എത്തിയതെന്ന് തനിക്കറിയില്ല. റഷ്യയിലോ വെനസ്വേലയിലോനിന്നു മാത്രമല്ല എണ്ണ ലഭ്യമായ എല്ലായിടത്തുനിന്നും നാം എണ്ണ വാങ്ങിക്കണം. എന്നാൽ, ഇതിൽ എന്തെല്ലാം സങ്കീർണതകളുണ്ടെന്ന് അറിയില്ല. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മാത്രമേ അറിയൂ- ചിദംബരം പറഞ്ഞു.
Tags : US threats P. Chidambaram India oil imports Russian Oil dropped