x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയുടെ വ്യാപാരക്കമ്മി ഡിസംബറിൽ നേരിയ തോതിൽ വർധിച്ചെന്നു കേന്ദ്രം


Published: January 16, 2026 01:39 AM IST | Updated: January 16, 2026 01:39 AM IST

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള അ​ന്ത​രം (വ്യാ​പാ​ര​ക്ക​മ്മി) നേ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചെ​ന്നു കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രാ​ല​യം.

ഡി​സം​ബ​റി​ൽ ഇ​ന്ത്യ 3851 കോ​ടി ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ത്തി​യ​പ്പോ​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത​ത് 6355 കോ​ടി ഡോ​ള​റി​ന്‍റെ ച​ര​ക്കു​ക​ളാ​ണ്. ഇ​റ​ക്കു​മ​തി ക​യ​റ്റു​മ​തി​യെ​ക്കാ​ൾ അ​ധി​ക​മാ​കു​ന്പോ​ഴു​ള്ള വ്യാ​പാ​ര​ക്ക​മ്മി ക​ഴി​ഞ്ഞ മാ​സം 2504 കോ​ടി ഡോ​ള​റാ​ണെ​ന്ന് കേ​ന്ദ്രം പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര​ക്ക​മ്മി അ​ഞ്ചു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വാ​യ 2453 കോ​ടി ഡോ​ള​റി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഡി​സം​ബ​റി​ൽ ഇ​റ​ക്കു​മ​തി ന​ല്ല രീ​തി​യി​ൽ വ​ർ​ധി​ച്ചു.

അ​മേ​രി​ക്ക ചു​മ​ത്തി​യ ക​ന​ത്ത പി​ഴ​ത്തീ​രു​വ​യ്ക്കി​ട​യി​ലും ഇ​ന്ത്യ​ക്ക് ക​യ​റ്റു​മ​തി ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും ഡി​സം​ബ​റി​ൽ വ​ർ​ധി​പ്പി​ക്കാ​നാ​യ​തും ന​വം​ബ​റി​ൽ​നി​ന്ന് വ്യ​പാ​ര​ക്ക​മ്മി ക​ഴി​ഞ്ഞ മാ​സം നേ​രി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി.

ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ഒ​ൻ​പ​ത് മാ​സ​ങ്ങ​ളി​ലെ യു​എ​സ് ക​യ​റ്റു​മ​തി മാ​സാ​മാ​സം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മാ​ർ​ച്ച് 31ന് ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി വ്യാ​പാ​രം 85,000 കോ​ടി ഡോ​ള​റി​ല​ധി​ക​മാ​കു​മെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

Tags : India's trade deficit Union Commerce Ministry Central Government

Recent News

Up