x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷേ​ഖ് ഹ​സീ​ന​യെ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി അ​റി​യി​ക്കു​മെ​ന്ന് ഇ​ന്ത്യ


Published: November 19, 2025 10:23 AM IST | Updated: November 19, 2025 11:24 AM IST

ന്യൂ​ഡ​ൽ​ഹി: ഷേ​ഖ് ഹ​സീ​ന​യു​ടെ കാ​ര്യ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം ഒ​ഴി​വാ​ക്കി ഇ​ന്ത്യ. ബം​ഗ്ലാ​ദേ​ശി​ൽ ഇ​ത് വൈ​കാ​രി​ക വി​ഷ​യ​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഹ​സീ​ന​യെ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി അ​റി​യി​ക്കും.

അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഷേ​ഖ് ഹ​സീ​ന​യെ ബം​ഗ്ലാ​ദേ​ശി​ന് കൈ​മാ​റാ​നു​ള്ള ഒ​രു നീ​ക്ക​വു​മു​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​ൽ മു​ഹ​മ്മ​ദ് യൂ​നൂ​സ് ഉ​റ​പ്പു ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ എ​ന്ന് ഇ​ന്ത്യ നി​രീ​ക്ഷി​ക്കും. ഷേ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് കൂ​ടി പ​ങ്കാ​ളി​യാ​യ നീ​ക്ക​ങ്ങ​ളേ ഇ​ന്ത്യ അം​ഗീ​ക​രി​ക്കൂ എ​ന്ന സൂ​ച​ന​യാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

Tags : sheikh hasina India Bangladesh diplomatic channels

Recent News

Up