ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഉടന്പടി ഉടൻ ഒപ്പിടാനാകുമെന്നു യുഎസ്. ധാരണയ്ക്കു തൊട്ടടുത്താണ് ഇരുരാജ്യങ്ങളുമെന്ന് യുഎസ് സാന്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ ആശയവിനിമയമാണു കരാറിനെ സങ്കീർണമാക്കിയത്. ഇന്ത്യാ-യുഎസ് ബന്ധത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഇതുവഴി രൂപപ്പെട്ടു. എങ്കിലും നല്ല സുഹൃത്തുക്കളായതിനാൽ കരാർ എത്രയുംവേഗം നടപ്പാക്കാമെന്നാണു പ്രതീക്ഷ-ഹാസെറ്റ് പറഞ്ഞു.
Tags : Kevin Hassett India US trade India US trade deal