x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: December 27, 2025 03:18 AM IST | Updated: December 27, 2025 03:20 AM IST

ഉ​ദ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഉ​ദ​യ്പു​ർ ജി​കെ​എം ഐ​ടി ക​മ്പ​നി സി​ഇ​ഒ ജി​തേ​ഷ് പ്ര​കാ​ശ് സി​സോ​ദി​യ, വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ഡ്, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് സി​രോ​ഹി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

ഡി​സം​ബ​ർ 20ന് ​രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രാ​തി​ക്കാ​രി മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ‌​ന്ന് യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ വീ​ട്ടി​ൽ വി​ടാ​മെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ക​ൾ‌ കാ​റി​ൽ‌ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

യാ​ത്രാ​മ​ധ്യേ ബോ​ധ​ര​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് താ​ൻ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​വ​രം യു​വ​തി തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags : rajastan udaypur gang rape crimenews

Recent News

Up