x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​പോ​റി​ൽ സൈ​ന്യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന; ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു ഭീ​ക​ര​ർ പി​ടി​യി​ൽ


Published: November 14, 2025 10:57 AM IST | Updated: November 14, 2025 10:57 AM IST

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ൽ. മാ​സ്ബ​ഗി​ലെ മൊ​ഹ​ല്ല തൗ​ഹീ​ദ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഷ​ബീ​ർ അ​ഹ​മ്മ​ദ് ന​ജാ​ർ, ബ്രാ​ത്ത് സോ​പോ​റി​ൽ താ​മ​സി​ക്കു​ന്ന ഷ​ബീ​ർ അ​ഹ​മ്മ​ദ് മി​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​മി​നാ​ബാ​ദി​ലെ സാ​ദി​ഖ് കോ​ള​നി​യി​ൽ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ഒ​രു പി​സ്റ്റ​ൾ, മാ​ഗ​സി​ൻ, ര​ണ്ട് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

Tags : Jammu Kashmir Soldiers Encounter Terrorists

Recent News

Up