x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ


Published: December 30, 2025 02:19 AM IST | Updated: December 30, 2025 02:22 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു നേരേ​​​യു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​വും നി​​​ർ​​​ണാ​​​യ​​​ക​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്തെ​​​ഴു​​​തി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​തന്ത്ര്യ​​​ത്തി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും നേ​​​രേ​​​യു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണിതെന്നും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നി​​​ശ​​​ബ്‌​​​ദ​​​ത വി​​​ദ്വേ​​​ഷ​​​പ്ര​​​ചാ​​​ര​​​ക​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ ധൈ​​​ര്യം പ​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ക്ഷ​​​ണം തു​​​റ​​​ന്നു​​​ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ വേ​​​ണു​​​ഗോ​​​പാ​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ലും ഛത്തീ​​​സ്ഗ​​​ഡി​​​ലും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തെ​​​ല്ലാം ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള​​​ല്ല. ഇ​​​ന്ത്യ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​നു​​​മേ​​​ലു​​​ള്ള മു​​​റി​​​വു​​​ക​​​ളാ​​​ണ്.

ആ​​​ൾ​​​ക്കൂ​​​ട്ട വി​​​ചാ​​​ര​​​ണ​​​യ്ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്ത് പൗ​​​ര​​​ന്മാ​​​രെ സ​​​ർ​​​ക്കാ​​​ർ കൈ​​​വെ​​​ടി​​​യു​​​ന്പോ​​​ൾ "സ​​​ബ്കാ സാ​​​ത്ത്, സ​​​ബ്കാ വി​​​കാ​​​സ്' (എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും കൂ​​​ടെ, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും വി​​​ക​​​സ​​​നം) എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം എ​​​ങ്ങ​​​നെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യുമെന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ ചോ​​​ദി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ഓ​​​രോ പൗ​​​ര​​​നും ഭ​​​യ​​​മി​​​ല്ലാ​​​തെ ത​​​നി​​​ക്കി​​​ഷ്‌​​​ട​​​മു​​​ള്ള മ​​​തം അ​​​നു​​​ഷ്ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : K.C. Venugopal PM intervene christmas celebration attack

Recent News

Up