x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; സി​ദ്ധ​രാ​മ​യ്യ ഡി.​കെ.​ ശി​വ​കു​മാ​റു​മാ​യി ശ​നി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും


Published: November 28, 2025 11:34 PM IST | Updated: November 28, 2025 11:45 PM IST

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ശ​നി​യാ​ഴ്ച ച​ർ​ച്ച. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് ച​ര്‍​ച്ച.

ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ച​ര്‍​ച്ച. ത​നി​യ്ക്കും ശി​വ​കു​മാ​റി​നും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡ് എ​ടു​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ.

ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​ന്‍ ഇ​രു​നേ​താ​ക്ക​ളെ​യും ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യ്ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. ഇ​തി​ല്‍ ഇ​രു​വ​രും ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ല​മെ​ന്റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​യ്ക്കു​ന്ന​തി​ന് മു​ന്‍​പ് ക​ര്‍​ണാ​ട​ക​യി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നീ​ക്കം.

 

Tags : karnataka cm tussle dk shivakumar siddaramiah meeting congress high command

Recent News

Up