x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹേമന്ത് സോറനുമായി സംസാരിച്ചു, ഭിന്നതയൊന്നുമില്ലെന്ന് കെ.സി. വേണുഗോപാൽ


Published: December 3, 2025 11:17 PM IST | Updated: December 3, 2025 11:28 PM IST

ന്യൂഡല്‍ഹി: ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഇന്ത്യ സഖ്യവും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ.

സഖ്യം പാറപോലെ ഉറച്ചതാണെന്നും ജാർഖണ്ഡിലെ ഓരോ പൗരന്‍റെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ജനകേന്ദ്രീകൃത ക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും കെ.സി എക്സിൽ കുറിച്ചു.

ഹേമന്ത് സോറനുമായി സംസാരിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ കിംവദന്തികൾ മാത്രമാണ്. വലതുപക്ഷ ട്രോള്‍ ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍. നിരാശയില്‍ നിന്നാണ് ഇതൊക്കെ വരുന്നത്. ഇത്തരം ട്രോളുകളൊന്നും ഞങ്ങളെ ബാധിക്കില്ല. ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ദുർബലപ്പെടുത്താൻ അവർക്കൊരിക്കലും കഴിയില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ജാ​​ർ​​ഖ​​ണ്ഡി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ജെ​എം​എം ഇ​ന്ത്യ സ​ഖ്യം വി​ട്ട് എ​​ൻ​​ഡി​​എ​​യി​​ലേ​​ക്കെ​​ന്ന റി​​പ്പോ​​ർ​​ട്ടുകൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ജെ​എം​എം- കോ​​ണ്‍​ഗ്ര​​സ് സ​ഖ്യ​മാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.

ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നും ഭാ​​ര്യ ക​​ല്പ​​ന​​യും ഉ​​ന്ന​​ത ബി​​ജെ​​പി നേ​​താ​​വു​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യാ​​ണ് അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തിയത്. ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന​​ത് കേ​​വ​​ലം ഔ​​പ​​ചാ​​രി​​ക കൂ​​ടി​​ക്കാ​​ഴ്ച അ​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

81 അം​​ഗ ജാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ​​യി​​ൽ ജെ​എം​​എ​​മ്മി​​ന് 34 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 41 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്. കോ​​ണ്‍​ഗ്ര​​സ്-16 ആ​​ർ​​ജെ​​ഡി-4, സി​​പി​​ഐ (എം​​എ​​ൽ)(​​എ​​ൽ)-2 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ അം​​ഗ​​ബ​​ലം.

56 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ് നി​​ല​​വി​​ൽ ഹേ​​മ​​ന്ത് സോ​​റ​​നു​​ള്ള​​ത്. ബി​​ജെ​​പി​​ക്ക് 21 അം​​ഗ​​ങ്ങ​​ളു​​ണ്ട്. എ​​ൽ​​ജെ​​പി-1, എ​​ജെ എ​​സ് യു-1, ​​ജെ​​ഡി-​​യു, മ​​റ്റു​​ള്ള​​വ​​ർ-1 എ​​ന്നി​​ങ്ങ​​നെ​​യാ​ണു പ്ര​​തി​​പ​​ക്ഷ​​ത്തെ അം​​ഗ​​ബ​​ലം. ജെ​എം​എം എ​​ൻ​​ഡി​​എ​​യി​​ലെ​​ത്തി​​യാ​​ൽ 58 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ടാ​​കും.

ഇ​​തി​​നി​​ടെ, കോ​​ണ്‍​ഗ്ര​​സി​​ൽ പി​​ള​​ർ​​പ്പു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്. എ​​ട്ടു കോ​​ണ്‍​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ഹേ​​മ​​ന്ത് സോ​​റ​​നൊ​​പ്പം പോ​​കാ​​ൻ ത​​യാ​​റെ​ടു​ക്കു​ന്ന​താ​യി റി​​പ്പോ​​ർ​​ട്ടു​​ണ്ടായിരുന്നു.

Tags : JMM KC Venugopal Hemant Soren

Recent News

Up