മൈസൂരു: ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് പൂര്‍ണമായും കത്തിനശിച്ചത്.
പുലര്‍ച്ചെ രണ്ടോടെ മൈസൂരുവിലെ നഞ്ചന്‍കോടായിരുന്നു സംഭവം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാര്‍ പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കാന്‍ സാധിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാരുടെ ലാപ്‌ടോപ്പ്, ഫോണ്‍, പാസ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.
Tags : KSRTC bus fire Mysore passengers safe