x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ജസ്റ്റീസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷണമല്ല': വിസി നിയമനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി


Published: November 28, 2025 02:18 PM IST | Updated: November 28, 2025 02:40 PM IST

ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവലാശാലകളിലെ വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റീസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ ജസ്റ്റീസ് ജസ്റ്റീസ് ജെ.ബി. പർദിവാല , ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

ജസ്റ്റീസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൂർണമായി രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങൾക്കുള്ള പേരുകളിൽ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനായാണ് ജസ്റ്റീസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.

Tags : KTU VC Supreme Court

Recent News

Up