x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രഭരണ പ്രദേശം കിട്ടാതെ പിന്നോട്ടില്ലെന്ന് കുക്കികൾ

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Published: January 15, 2026 01:38 AM IST | Updated: January 15, 2026 01:38 AM IST


ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ലെ കു​​​ക്കി- സോ ​​​ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു​​​ കി​​​ട്ടി​​​യ​​​ശേ​​​ഷ​​​മേ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ഏ​​​ഴു ബി​​​ജെ​​​പി​​​ക്കാ​​​ര​​​ട​​​ക്കം പ​​​ത്ത് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ. അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കും.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ മ​​​ല​​​യോ​​​ര ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ലും മോ​​​റെ​​​യി​​​ലും തെം​​​ഗ്നോ​​​പാ​​​ലി​​​ലു​​​മ​​​ട​​​ക്കം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന റാ​​​ലി​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​രും ഗോ​​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ കു​​​ക്കി സോ ​​​കൗ​​​ണ്‍സി​​​ലും ഇ​​​ൻ​​​ഡി​​​ജി​​​ന​​​സ് ട്രൈ​​​ബ​​​ൽ ലീ​​​ഡേ​​​ഴ്സ് ഫോ​​​റം നേ​​​താ​​​ക്ക​​​ളും വീ​​​ട്ട​​​മ്മ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത റാ​​​ലി​​​യി​​​ൽ പ്ര​​​ത്യേ​​​ക ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളും മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മു​​​ണ്ടാ​​​യി.

ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​മാ​​​യ ചു​​​രാ​​​ച​​​ന്ദ്പു​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ണ്ട ശ​​​ക്തി​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കു​​​ക്കി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​യി കു​​​ക്കി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മെ​​​ന്ന ആ​​​വ​​​ശ്യം കേ​​​ന്ദ്രം നി​​​റ​​​വേ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​മേ​​​യം ഗോ​​​ ഹ​​​ട്ടി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന കു​​​ക്കി ഗോ​​​ത്ര​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​ മാ​​​രു​​​ടെ​​​യും യോ​​​ഗം പാ​​​സാ​​​ക്കി. വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തു​​​വ​​​രെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കു​​​ക്കി-​​​സോ നേ​​​താ​​​ക്ക​​​ളും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് (എ​​​സ്ഒ​​​ഒ) ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട ഗ്രൂ​​​പ്പു​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മെ​​​യ്തെ​​​യ് ഭൂ​​​രി​​​പ​​​ക്ഷ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം കി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തി​​​നാ​​​ൽ കു​​​ക്കി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം വേ​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി​​​ക്കാ​​​രാ​​​യ ഏ​​​ഴു പേ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് കു​​​ക്കി-​​​സോ എം​​​എ​​​ൽ​​​എ​​​മാ​​​ർ 2023 മേ​​​യ് 12ന് ​​​ആ​​​ദ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

2023 മേ​​​യ് മൂ​​​ന്നി​​​ന് മ​​​ണി​​​പ്പു​​​രി​​​ൽ വം​​​ശീ​​​യ ക​​​ലാ​​​പം തു​​​ട​​​ങ്ങി ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ ഒ​​​പ്പു​​​വ​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യു​​​ണ്ടാ​​​യ​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഇം​​​ഫാ​​​ലി​​​ൽ പി​​​ന്നീ​​​ട് ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ പ​​​ത്തു​​​പേ​​​രും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.2024 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ണി​​​പ്പു​​​രി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 30ന് ​​​കു​​​ക്കി ഗോ​​​ത്ര​​​നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യു​​​ള്ള കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്തി​​​നാ​​​യു​​​ള്ള ആ​​​വ​​​ശ്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മ​​​ണി​​​പ്പു​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ൽ യു​​​ക്തി​​​യി​​​ല്ലെ​​​ന്ന് ഇ​​​ൻ​​​ഡി​​​ജി​​​ന​​​സ് ട്രൈ​​​ബ​​​ൽ ലീ​​​ഡേ​​​ഴ്സ് ഫോ​​​റം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശം മാ​​​ത്ര​​​മാ​​​ണ് മ​​​ണി​​​പ്പു​​​രി​​​ലെ അ​​​ശാ​​​ന്തി​​​ക്കു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന് കു​​​ക്കി ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക​​​രു​​​തു​​​ന്നു.

ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ വർഷം; പരിഹാരം അകലെ

​​​രണ്ടേ​​​മു​​​ക്കാ​​​ൽ വ​​​ർ​​​ഷം പി​​​ന്നി​​​ട്ട മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പ​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം വീ​​​ണ്ടും അ​​​ക​​​ലു​​​ന്നു. 2027 മാ​​​ർ​​​ച്ചി​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന മ​​​ണി​​​പ്പു​​​രി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ശ്ര​​​മ​​​ങ്ങ​​​ളും വ​​​ഴി​​​മു​​​ട്ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി 13 മു​​​ത​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​പ​​​ക്ഷ മെ​​​യ്തെ​​​യ്ക​​​ൾ​​​ക്കും ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ കു​​​ക്കി ഗോ​​​ത്ര​​​ജ​​​ന​​​ത​​​യ്ക്കും ന​​​ഷ്‌​​​ട​​​മാ​​​യ പ​​​ര​​​സ്പ​​​ര​​​വി​​​ശ്വാ​​​സം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​നി​​​യും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ഭ​​​ര​​​ണപ്ര​​​ദേ​​​ശ​​​മെ​​​ന്ന ഗോ​​​ത്ര​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും സൂ​​​ചി​​​പ്പി​​​ച്ചു. മ​​​ണി​​​പ്പു​​​രി​​​ന്‍റെ ഐ​​​ക്യ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന് മെ​​​യ്തെ​​​യ് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

Tags : Kukis union territory not back Manipur kuki zo leaders

Recent News

Up