ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വൻ വിജയം. സെൻട്രൽ പാനലിലേക്കുള്ള നാല് സീറ്റുകളിലും എഐഎസ്എ, എസ്എഫ്ഐ, ഡിഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകൾ ഉൾപ്പെട്ട സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇടതുസഖ്യത്തിന്റെ അദിതി മിശ്ര പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ചപ്പോൾ ഇരിങ്ങാലക്കുട സ്വദേശിനിയായ ഗോപിക ബാബു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സുനിൽ യാദവും ഡാനിഷ് അലിയുമാണ് ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ വിജയിച്ചത്.കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി പദവി പിടിച്ചെടുത്ത എബിവിപി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വെല്ലുവിളിയുയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഎൻയുവിലെ ഇടതുകോട്ടയ്ക്ക് ഇളക്കമില്ലെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ്.
Tags : JNU Left alliance Jawaharlal Nehru University