x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണീർക്കടലായി എൽഎൻജെപി ആശുപത്രി


Published: November 12, 2025 02:48 AM IST | Updated: November 12, 2025 02:50 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​വ​​​രു​​​ടെ​​​യും കാ​​​ണാ​​​താ​​​യ ഉ​​​റ്റ​​​വ​​​രെ തേ​​​ടി​​​യെ​​​ത്തി​​​യ​​​വ​​​രു​​​ടെ​​​യും തേ​​​ങ്ങ​​​ലു​​​ക​​​ളാ​​​ൽ മു​​​ഖ​​​രി​​​ത​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ ലോ​​​ക് നാ​​​യ​​​ക് ജ​​​യ് പ്ര​​​കാ​​​ശ് (എ​​​ൽ​​​എ​​​ൻ​​​ജെ​​​പി) ആ​​​ശു​​​പ​​​ത്രി​​​യും പ​​​രി​​​സ​​​ര​​​വും.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും ആ​​​ദ്യ​​​മെ​​​ത്തി​​​ച്ച​​​ത് എ​​​ൽ​​​എ​​​ൻ​​​ജെ​​​പി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കാ​​​ണ്. മാ​​​ര​​​ക​​​മാ​​​യി മു​​​റി​​​വേ​​​റ്റ​​​വ​​​ർ, പൊ​​​ള്ള​​​ലേ​​​റ്റ​​​വ​​​ർ, കൈ​​​കാ​​​ലു​​​ക​​​ൾ അ​​​റ്റു​​​പോ​​​യ​​​വ​​​ർ എ​​​ന്നി​​​ങ്ങ​​​നെ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും​​​കൊ​​​ണ്ട് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ചീ​​​റി​​​പ്പാ​​​ഞ്ഞ് എ​​​ത്തി​​​യ​​​ത്. മ​​​രി​​​ച്ച​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ശേ​​​ഷം പ്ര​​​തീ​​​ക്ഷ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ബ​​​ന്ധു​​​ക്ക​​​ളെ​​​യും ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ത്തു കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. പ​​​ല​​​രു​​​ടെ​​​യും ശ​​​രീ​​​ര​​​ങ്ങ​​​ൾ ചി​​​ന്നി​​​ച്ചി​​​ത​​​റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. തി​​​രി​​​ച്ച​​​റി​​​ഞ്ഞ ആ​​​റു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഷാം​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ നൗ​​​മാ​​​ൻ അ​​​ൻ​​​സാ​​​രി(22), ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ടാ​​​ക്സി ഡ്രൈ​​​വ​​​ർ പ​​​ങ്ക​​​ജ് ചൗ​​​ധ​​​രി, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ശ്രാ​​​വ​​​സ്തി സ്വ​​​ദേ​​​ശി ദി​​​നേ​​​ഷ് കു​​​മാ​​​ർ മി​​​ശ്ര, ഡ​​​ൽ​​​ഹി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ക​​​ണ്ട​​​ക്‌​​​ട​​​റാ​​​യ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അം​​​റോ​​​ഹ സ്വ​​​ദേ​​​ശി അ​​​ശോ​​​ക് കു​​​മാ​​​ർ, ഡ​​​ൽ​​​ഹി ശ്രീ​​​നി​​​വാ​​​സ്പു​​​രി സ്വ​​​ദേ​​​ശി അ​​​മ​​​ർ ക​​​ഠാ​​​രി​​​യ(34), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി ലോ​​​കേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

Tags : LNJP Hospital Delhi blast Chenkota blast Red Fort blast

Recent News

Up