മുംബൈ: മഹാഡ് തെരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട കേസിൽ ശിവസേന (ഷിൻഡെ) മന്ത്രി ഭരത് ഗൊഗാവാലെയുടെ മകന് വികാസ് ഗൊഗാവാലെ കേസില്‍ കീഴടങ്ങി.
വികാസിനെതിരേ നടപടിയെടുക്കാത്തതിന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ.
ഡിസംബര്‍ രണ്ടിനു നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വികാസിനെതിരേ കേസെടുത്തത്.
Tags : Mahad election violence Mahad election surrenders Bombay High Court Bharat Gogawale's son Vikas Gogawale