x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; 68 സീ​റ്റി​ലും ജ​യി​ച്ച് ബി​ജെ​പി സ​ഖ്യം


Published: January 2, 2026 11:48 PM IST | Updated: January 2, 2026 11:48 PM IST

ബം​ഗ​ളു​രു: ഒ​രു വോ​ട്ട് പോ​ലും പോ​ൾ ചെ​യ്യു​ന്ന​തി​ന് മു​ന്പ് ബി​ജെ​പി-​ശി​വ സേ​ന സ​ഖ്യം 66 സീ​റ്റി​ൽ ജ​യി​ച്ചു. എ​ൻ​സി​പി ര​ണ്ട് സീ​റ്റും നേ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലാണ് സഖ്യത്തിന്‍റെ മിന്നും ജയം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ​ മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും സ​ഖ്യ​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് 68 സീ​റ്റി​ൽ എ​തി​രാ​ളി​ക​ളി​ല്ലാ​തെ ബി​ജെ​പി​ക്കും സ​ഖ്യ​ത്തി​നും ജ​യി​ക്കാ​നാ​യ​ത്.

ക​ല്യാ​ൺ ഡോം​ബി​വ്‌​ലി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി​യി​ൽ​നി​ന്ന് 15 പേ​രും ശി​വ​സേ​ന​യി​ൽ നി​ന്ന് ആ​റ് പേ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ ആ​റ് സീ​റ്റി​ൽ വീ​തം ശി​വ​സേ​ന​യും ബി​ജെ​പി​യും ജ​യി​ച്ചു. പ​ൻ​വേ​ലി​ലും ഏ​ഴ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഭി​വ​ണ്ടി​യി​ലും ആ​റ് സീ​റ്റി​ൽ ബി​ജെ​പി എ​തി​രി​ല്ലാ​തെ ജ​യി​ച്ചു.

താ​നേ​യി​ൽ ആ​റി​ട​ത്ത് ശി​വ​സേ​ന എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. ധൂ​ലെ​യി​ൽ മൂ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും ര​ണ്ട് എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. അ​ഹ​ല്യ ന​ഗ​റി​ൽ ബി​ജെ​പി ഒ​രു സീ​റ്റി​ൽ ജ​യി​ച്ചു.

Tags : Maharashtra Municipal Corporation elections BJP alliance wins all seats

Recent News

Up