x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ർ​ത്തു​നാ​യ​യു​ടെ അ​വ​കാ​ശ​ത്തി​നാ​യി മ​ഹു​വാ മൊ​യ്ത്ര​യും മു​ൻ സു​ഹൃ​ത്തും വീ​ണ്ടും കോ​ട​തി​യി​ൽ


Published: February 19, 2026 10:52 PM IST | Updated: February 19, 2026 10:52 PM IST

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വാ മൊ​യ്ത്ര​യും അ​വ​രു​ടെ മു​ൻ സു​ഹൃ​ത്തും അ​ഭി​ഭാ​ഷ​ക​നു​മാ​യ ജ​യ് അ​ന​ന്ത് ദേ​ഹാ​ദ്രാ​യി​യും ത​മ്മി​ൽ വ​ള​ർ​ത്തു​നാ​യ 'ഹെ​ൻ​റി'​യു​ടെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം വീ​ണ്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ.

ഹെ​ൻ​റി എ​ന്ന നാ​യ​യെ ത​നി​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​യ് അ​ന​ന്ത് ദേ​ഹാ​ദ്രാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ൽ നാ​യ മ​ഹു​വാ മോ​യി​ത്ര​യു​ടെ പ​ക്ക​ലാ​ണ്.
ഇ​രു​വ​രും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഹെ​ൻ​റി ഒ​രു പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. മ​ഹു​വാ മൊ​യ്ത്ര​യ്ക്കെ​തി​രെ​യു​ള്ള 'കോ​ഴ വാ​ങ്ങി ചോ​ദ്യം ചോ​ദി​ച്ച' ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ജ​യ് അ​ന​ന്ത് ആ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഹെ​ൻ​റി​യെ വി​ട്ടു​ന​ൽ​കി​യാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​മെ​ന്ന് ജ​യ് അ​ന​ന്ത് പ​റ​ഞ്ഞി​രു​ന്ന​താ​യി മ​ഹു​വാ മൊ​യ്ത്ര നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

നാ​യ​യു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് കോ​ട​തി നേ​ര​ത്തെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, ഇ​രു​പ​ക്ഷ​ത്തോ​ടും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു വ​ള​ർ​ത്തു​നാ​യ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ര​ണ്ട് പ്ര​മു​ഖ​ർ ത​മ്മി​ൽ ന​ട​ക്കു​ന്ന ഈ ​നി​യ​മ​യു​ദ്ധം ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Mahua Moitra

Recent News

Up