ദിബ്രുഗഡ്: ആസാമിലെ തിൻസുകിയയിൽ ആൾകൂട്ട ആക്രമണത്തിൽ തേയിലത്തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. 26 കാരനായ ബുദ്ദേശ്വർ ഗഢ് എന്ന ആദിവാസിയാണ് കൊല്ലപ്പെട്ടത്. ചന്തയിൽനിന്ന് മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം മത്സക്കച്ചവടക്കാർ ബുദ്ദേശ്വറിനെ വ്യാഴാഴ്ച മർദ്ദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ തേയിലത്തോട്ടം തൊഴിലാളികളും ആദിവാസി സംഘടനകളും പ്രക്ഷോഭം തുടങ്ങുകയായിരുന്നു. ജില്ലയിൽ വ്യാപാരകേന്ദ്രങ്ങൾ ഇന്നലെ അടഞ്ഞുകിടന്നു. ദേശീയപാത-38 പ്രക്ഷോഭകർ ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
Tags : Mob attack worker killed Clashes in Assam