x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദി പ്രധാനമന്ത്രിയായത് ഇലക്‌ഷൻ കൊള്ളയിലൂടെ: രാഹുൽ


Published: November 8, 2025 03:51 AM IST | Updated: November 8, 2025 03:51 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: വോട്ട് കൊ​​​ള്ള ആ​​​യു​​​ധ​​​മാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ബി​​​ജെ​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കൊ​​​ള്ള​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കൊ​​​ള്ള​​​യി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്നും, ഇ​​​ന്ത്യ​​​യി​​​ലെ ജെ​​​ൻ സി​​​യെ​​​യും യു​​​വാ​​​ക്ക​​​ളെ​​​യും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

വോ​​​ട്ടു​​​കൊ​​​ള്ള​​​യി​​​ൽ താ​​​ൻ അ​​​വ​​​സാ​​​നം ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലൂ​​​ടെ ഹ​​​രി​​​യാ​​​ന​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പേ അ​​​ല്ലെ​​​ന്നും വോ​​​ട്ടു​​​കൊ​​​ള്ള​​​യു​​​ടെ മൊ​​​ത്ത​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്നെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

വ്യാ​​​ജവോ​​​ട്ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും വ്യാ​​​ജ ഫോ​​​ട്ടോ​​​ക​​​ളെ​​​പ്പ​​​റ്റി​​​യും താ​​​നു​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നുത് നി​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. ബി​​​ജെ​​​പി​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ അ​​​വ​​​ർ നി​​​ഷേ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

25 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​ർ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും, ബ്ര​​​സീ​​​ലി​​​യ​​​ൻ മോ​​​ഡ​​​ൽ ഇ​​​വി​​​ടെ വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള ചെ​​​റി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​തെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​മി​​​ത് ഷാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ചേ​​​ർ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

""ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്ന​​​ത് ഒ​​​രു വ്യ​​​ക്തി​​​ക്ക് ഒ​​​രു വോ​​​ട്ടെ​​​ന്നാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​തു ഹ​​​രി​​​യാ​​​ന​​​യി​​​ലി​​​ല്ലെ​​​ന്നാ​​​ണ് തെ​​​ളി​​​യു​​​ന്ന​​​ത്. അ​​​വി​​​ടെ ഒ​​​രാ​​​ൾ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം വോ​​​ട്ടു​​​ണ്ട്.

ബ്ര​​​സീ​​​ലി​​​യ​​​ൻ സ്ത്രീ​​​യു​​​ടെ വോ​​​ട്ടും ഒരു ബൂ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ​​​യു​​​ടെ 200 ഫോ​​​ട്ടോ​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ത​​​വ​​​ർ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും ഛത്തീ​​​സ്ഗ​​​ഡി​​​ലും ന​​​ട​​​ത്തി. ഇ​​​പ്പോ​​​ൾ ഹ​​​രി​​​യാ​​​ന​​​യി​​​ലും സം​​​ഭ​​​വി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ൽ ഇ​​​ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​ഭ​​​വി​​​ച്ചു. ഇ​​​തേ കാ​​​ര്യ​​​മാ​​​ണ് ബി​​​ഹാ​​​റി​​​ലും അ​​​വ​​​ർ ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന​​​ത്''-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

Tags : Rahul Gandhi modi Prime Minister modi election fraud

Recent News

Up