ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25 മുതൽ രണ്ടു ദിവസം ഇസ്രയേൽ സന്ദർശിച്ചേക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിവിധ യഹൂദ സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദർശനം സംബന്ധിച്ച കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ‘വലിയ സഖ്യം’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം സംബന്ധിച്ച വിവരം നെതന്യാഹു അറിയിച്ചത്. എല്ലാത്തരം സഹകരണങ്ങളും സന്ദർശനസമയത്ത് ചർച്ച ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി.
സന്ദർശനവേളയിൽ ഇസ്രയേൽ സെനറ്റിനെ മോദി അഭിസംബോധന ചെയ്യുമെന്നും ഉന്നത വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 2017ലാണ് മോദി അവസാനമായി ഇസ്രയേൽ സന്ദർശിച്ചത്.
Tags : Modi visit Israel Benjamin Netanyahu