x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​നു ന​ന്ദി പറഞ്ഞു മോ​ദി; വ്യാ​പാ​ര ക​രാ​റി​നെക്കു​റി​ച്ചു പ​രാ​മ​ർ​ശ​മി​ല്ല


Published: February 3, 2026 07:57 AM IST | Updated: February 3, 2026 09:45 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യി​രു​ന്ന ഇ​റ​ക്കു​മ​തി തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പി​ന് ന​ന്ദി അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ട്രം​പി​ന് ന​ന്ദി അ​റി​യി​ച്ച് മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്.

പ്രി​യ സു​ഹൃ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി സം​സാ​രി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ 140 കോ​ടി ഇ​ന്ത്യ​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി. വ​ലി​യ ര​ണ്ട് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളും ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളും ഒ​രു​മിക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ട്രം​പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ന്ത്യ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച മോ​ദി ലോ​ക സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും സ​മൃ​ദ്ധി​ക്കും ട്രം​പി​ന്‍റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​തി​ൽ ന​ന്ദി അ​റി​യി​ച്ചെ​ങ്കി​ലും വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Tags : Narendra modi donald trump trade deal tariff cut usa

Recent News

Up