x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ; അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ഇഡി കസ്റ്റഡിയിൽ


Published: November 20, 2025 02:04 AM IST | Updated: November 20, 2025 02:04 AM IST

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​നു കീ​ഴി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ൽ ഫ​ലാ​ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നെ ഡ​ൽ​ഹി​യി​ലെ സാ​കേ​ത് കോ​ട​തി 13 ദി​വ​സ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഗൗ​ര​വ​വും അ​ന്വേ​ഷ​ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വ്. ചൊ​വ്വാ​ഴ്ച വൈ​കിട്ട് അ​റ​സ്റ്റി​ലാ​യ ജ​വാ​ദി​നെ അ​ർ​ധ​രാ​ത്രി​യാ​ണ് സാ​കേ​തി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശീ​ത​ൾ ചൗ​ധ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ത്തി​ച്ച​ത്. പു​ല​ർ​ച്ചെ ഒ​ന്ന് വ​രെ നീ​ണ്ട തു​ട​ർ​പ്ര​ക്രി​യ​ക​ൾ​ക്കു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

വ​ൻ​തോ​തി​ലു​ള്ള ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ലും അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ അ​ക്ര​ഡി​റ്റേ​ഷ​ൻ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലും സ​ർ​ല​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള ഫ​ണ്ട് വ​ക​മാ​റ്റ​ലി​ലും ജ​വാ​ദ് കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് റി​മാ​ൻ​ഡ് അ​പേ​ക്ഷ​യി​ൽ ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് യു​ജി​സി അം​ഗീ​കാ​ര​മു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണ്. എ​ൻ​എ​എ​സി അ​ക്ര​ഡി​റ്റേ​ഷ​ൻ സ്റ്റാ​റ്റ​സ് തെ​റ്റാ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ഇ​ഡി ആ​രോ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സാ​യും മ​റ്റും ശേ​ഖ​രി​ച്ച 400 കോ​ടി​യി​ല​ധി​കം രൂ​പ ജ​വാ​ദ് വ​ക​മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​വാ​ദി​ന്‍റെ അ​റ​സ്റ്റ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.

ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നി​ല​ധി​കം ഡോ​ക്‌​ട​ർ​മാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​തോ​ടെ​യാ​ണ് അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ണ്ടിം​ഗു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യെ​ത്തി​യ​ത്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ​ക്ക് നേ​രി​ട്ടു പ​ങ്കു​ണ്ടോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : Al Falah Group Chairman in ED custody Al Falah Group Chairman arrested Delhi blast Red Fort blast

Recent News

Up